കാസര്‍കോട്: (my.kasargodvartha.com 09.03.2018) പ്രധാന മന്ത്രി ആവാസ് യോജനയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും കാസര്‍കോട് മുനിസിപ്പാലിറ്റിയും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മ്മാണ ഫണ്ട് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി കാസര്‍കോട് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയെങ്കിലും മുനിസിപ്പാലിറ്റിക്ക് കൈമാറാതെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ്. ഉപഭോക്താവില്‍ നിന്ന് വാങ്ങിവെച്ച രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് സമയക്രമത്തിന് നല്‍കാതെ ഭരണസമിതി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. പരിപാടിയില്‍ ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമഗോസാഡ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ സവിത ടീച്ചര്‍, ഉമ കടപ്പുറം, കെ.ജി.മനോഹരന്, ശങ്കര ജെപി നഗര്‍, അരുണ്‍ഷെട്ടി, സുനില്‍കുമാര്‍, ശ്രീലത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, BJP against Municipality
< !- START disable copy paste -->Keywords: Kerala, News, BJP against Municipality