Join Whatsapp Group. Join now!

ബെഞ്ച് കോടതി- അമ്മങ്കോട്- ചാത്തപ്പാടി റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു

പൊതുമരാമത്ത് ഏറ്റെടുത്തിട്ടും ദുരിതം തീരാത്ത റോഡിലൂടെയുള്ള വാഹനയാത്ര Kerala, News, Kasargod, Muliyar, Ammangod- Chathappady Road in Bad condition.
മുളിയാര്‍: (my.kasargodvartha.com 19.03.2018) പൊതുമരാമത്ത് ഏറ്റെടുത്തിട്ടും ദുരിതം തീരാത്ത റോഡിലൂടെയുള്ള വാഹനയാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു. ബെഞ്ച് കോടതി -അമ്മങ്കോട്-ചാത്തപ്പാടി റോഡിലൂടെ പോകുന്ന യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഭൂരിഭാഗവും കാര്‍ഷികമേഖലയിലൂടെയാണ് കടന്നു പോകുന്നത്. 2012 ലാണ് 12.കി.മി. നീളം വരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്.

Kerala, News, Kasargod, Muliyar, Ammangod- Chathappady Road in Bad condition.

കല്ലുകണ്ടം പ്രദേശത്ത് മധുവാഹിനിപ്പുഴക്ക് പാലമില്ലാത്തതിനാല്‍ റോഡ് പൂര്‍ണ്ണതോതില്‍ ഉപയോഗപ്രദമല്ല. കാസര്‍കോട് വികസന പാക്കേജില്‍ കല്ലുകണ്ടം വി.സി.ബി.ക്ക് ഒരു മാസം മുമ്പ് ഒരു കോടി രൂപയുടെ ഭരണാനുമതിലഭിച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ നെല്ലിക്കട്ട-പൈക്കം- മല്ലം റോഡില്‍ നിന്ന് വളരെ എളുപ്പത്തില്‍ ചെര്‍ക്കള - ജാല്‍സൂര്‍ റോഡിലെ പൊവ്വല്‍ ബെഞ്ച് കോടതിയില്‍ എത്താനാകും. റോഡില്‍ അമ്മങ്കോട് പാറപ്പള്ളി മുതല്‍ ഗോളിയടക്ക വരെയും, മുണ്ടപള്ളം ജംഗ്ഷന്‍ മുതല്‍ ചാത്തപ്പാടി വരെയും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

Kerala, News, Kasargod, Muliyar, Ammangod- Chathappady Road in Bad condition.

പ്രസ്തുതഭാഗം അടിയന്തിരമായി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് മല്ലം വാര്‍ഡ് വികസന സമിതി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Muliyar, Ammangod- Chathappady Road in Bad condition.

Post a Comment