Join Whatsapp Group. Join now!

ആലംപാടി ഉദയാസ്തമന ഉറൂസ് മാര്‍ച്ച് 23 ന് തുടങ്ങും

ഖുതുബുസ്സമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിള്ര്‍ (അ) തങ്ങളുടെ പേരില്‍ ആലംപാടി Kerala, News, Kasargod, Uroos, Alampady, Alampady Udayasthamana Uroos Starts on March 23.
ആലംപാടി: (my.kasargodvartha.com 22.03.2018) ഖുതുബുസ്സമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിള്ര്‍ (അ) തങ്ങളുടെ പേരില്‍ ആലംപാടി ഖിള്ര്‍ ജുമാ മസ്ജിദില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ച മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ഒന്നു വരെ ആലംപാടി ഖിള് രിയ്യ നഗറില്‍ നടക്കും. 23 ന് വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിന് ശേഷം ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

മഗ്രിബ് നിസ്‌കാരത്തിന് ശേഷം പി.ബി അഹ് മദ് ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദയാസ്തമന ഉറൂസ് ഉദ്ഘാടനം ചെയ്യും. മുജീബ് റഹ് മാന്‍ ബാഖവി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.

മാര്‍ച്ച് 24 ന് ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഷാക്കിര്‍ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തും. 25 ന് എം.എ ഖാസിം മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. 26 ന് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഹാഫിസ് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.

27 ന് സയ്യിദ് മുഹമ്മദ് യാസീന്‍ ഇബ്ന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. 28 ന് ത്വാഖ അഹ് മദ് മൗലവി അല്‍ അസ്ഹരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഹാഫിസ് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. 29 ന്  സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പി.വി അബ്ദുല്‍ സലാം ദാരിമി മുഖ്യപ്രഭാഷണം നടത്തും. 30 ന് സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് നടത്തും.

31 ന്  സമാപന ദുആ സമ്മേളനത്തിന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. റഹ് മത്തുല്ല ഖാസിമി മൂത്തേടം, ഡോ സലീം സദ്വി വെളിയംബ്ര എന്നിവര്‍ പ്രഭാഷണം നടത്തും. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ  മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ മഹല്ലില്‍ നിന്നും സനദ് വാങ്ങിയ യുവ പണ്ഡിതന്മാരെ സയ്യിദുല്‍ ഉലമ ആദരിക്കും. എപ്രില്‍ ഒന്നിന് ഞായറാഴ്ച സുബ്ഹ് നിസ്‌കാരത്തിന് ശേഷം ഖത്മുല്‍ ഖുര്‍ആനിന് സയ്യിദ് യഹ്യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. ളുഹര്‍ നിസ്‌കാരത്തിന് ശേഷം സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോലിന്റെ നേതൃത്വത്തില്‍ ഖിളര്‍ മൗലീദ് സദസ് നടക്കും. വൈകിട്ട് നാലു മണിക്ക് ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പി.വി അബ്ദുല്‍ സലാം ദാരിമി ആലംപാടി, ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി എ മമ്മിഞ്ഞി, ട്രഷറര്‍ ഹമീദ് മിഅ് റാജ്, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് മേനത്ത് എന്നിവര്‍ സംബന്ധിച്ചു.

Kerala, News, Kasargod, Uroos, Alampady, Alampady Udayasthamana Uroos Starts on March 23.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Uroos, Alampady, Alampady Udayasthamana Uroos Starts on March 23.

Post a Comment