Join Whatsapp Group. Join now!

'അഭിമാനകരമായ അസ്ഥിത്വത്തിന്റെ ഏഴ് പതിറ്റാണ്ട്'; മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ക്ക് സമാപനം, പ്രവര്‍ത്തകരുടെ അര്‍പ്പണബോധവും ആത്മാര്‍തയും പരിപാടികള്‍ വന്‍ വിജയമാക്കിത്തീര്‍ത്തതായി അഡ്വ. വി.എം മുനീര്‍

മുസ്ലിം ലീഗ് സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ പ്രദേശത്ത് നടന്ന വാര്‍ഡ് സമ്മേളനങ്ങള്‍ വന്‍ വിജയമായി മാറിയതിന് പിന്നില്‍Kerala, News, Adv. Muneer on Ward Conferences
കാസര്‍കോട്: (my.kasargodvartha.com 12.03.2018) മുസ്ലിം ലീഗ് സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ പ്രദേശത്ത് നടന്ന വാര്‍ഡ് സമ്മേളനങ്ങള്‍ വന്‍ വിജയമായി മാറിയതിന് പിന്നില്‍ പ്രവര്‍ത്തകരുടെ പാര്‍ട്ടിയോടുള്ള അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമാണെന്ന് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അഭിപ്രായപ്പെട്ടു.

2018 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 10 വരെയാണ് അഭിമാനകരമായ അസ്ഥിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയം ആസ്പദമാക്കി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജനുവരി അഞ്ചിന് പള്ളിക്കാല്‍ വാര്‍ഡില്‍ നിന്നും തുടങ്ങിയ സമ്മേളനങ്ങള്‍ മാര്‍ച്ച് ഒമ്പതിന് ചേരങ്കൈ ഈസ്റ്റ്, ഫിര്‍ദൗസ് നഗര്‍ കടപ്പുറം വാര്‍ഡുകളിലെ സംയുക്ത സമ്മേളനത്തോടെ സമാപനം കുറിച്ചു.

സമ്മേളനങ്ങളില്‍ മുഴുവനും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. മുസ്ലിം ലീഗിന്റെ 70 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം വിളിച്ചോതുന്ന വ്യത്യസ്തത പുലര്‍ത്തുന്ന പ്രഭാഷണങ്ങളായിരുന്നു കേരളത്തിലെ പ്രമുഖ വാഗ്മികള്‍ സമ്മേളനങ്ങളില്‍ നടത്തിയത്. ജദീദ് റോഡ്, ദീനാര്‍ നഗര്‍ വാര്‍ഡ് സംയുക്ത സമ്മേളനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച 'കടക്ക് പുറത്ത് ' എന്ന രാഷ്ട്രീയ ഹാസ്യ കഥാപ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. വാര്‍ഡ് 27 (തളങ്കര കണ്ടത്തില്‍) സംഘടിപ്പിച്ച മയ്യത്ത് പരിപാലന ക്ലാസ് പഠനാര്‍ഹവും ഏറെ പ്രയോജനകരവുമായിരുന്നു,

മുഴുവന്‍ വാര്‍ഡുകളിലും മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആദരവ് താന്‍ നെഞ്ചിലേറ്റിയ പ്രസ്ഥാനം നല്‍കുന്ന അര്‍ഹതക്കുള്ള അംഗീകാരമായി കണക്കാക്കിയെന്ന് വി.എം മുനീര്‍ പറഞ്ഞു. അവരുടെ ആര്‍ദ്രത നിറഞ്ഞ ആനന്ദക്കണ്ണീരും, പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും മറക്കാന്‍ കഴിയാത്ത അനുഭവമാണുണ്ടാക്കിയത്. നാട്ടിലെ വ്യത്യസ്ത മേഖലകളില്‍ ഔന്നത്യം പുലര്‍ത്തുന്ന ഖുര്‍ആന്‍ മന:പ്പാഠമാക്കിയ ഹാഫിളുകളടക്കമുള്ളവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തത് മഹാനായ സി.എച്ച്. മുഹമ്മദ് കോയയുടെ സ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ട് നല്‍കുന്ന തരത്തിലായിരുന്നു.

കാലാ-കായിക മത്സരങ്ങള്‍, നാടന്‍ കളികള്‍, ക്വിസ് മത്സരങ്ങള്‍, ഇസ്ലാമിക് സാഹിത്യ മത്സരങ്ങള്‍ എന്നിവ യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രോത്സാഹനം നല്‍കുകയും പ്രതിഭ തെളിയിക്കാനുള്ള അവസരമാവുകയും ചെയ്തു. ഏറെ സമ്മളനങ്ങളിലും നടന്ന വനിത സംഗമങ്ങള്‍ പ്രത്യാശ നിറഞ്ഞതായിരുന്നു. മുസ്ലിം ലീഗിലെ സ്ത്രീ ശാക്തീകരണം തെളിയിക്കുന്നതായിരുന്നു വനിത സംഗമങ്ങള്‍. അടുക്കളയിലെ അടുപ്പത്ത് നിന്നും സേവനപാതയിലേക്ക് കടന്ന് വരാനുള്ള പാലമായി വനിത സംഗമത്തെ കണക്കാക്കിയാണ് സ്ത്രീകള്‍ മുന്നോട്ട് വന്നതെന്നും മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുകൂടിയായ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

< !- START disable copy paste -->

Post a Comment