Join Whatsapp Group. Join now!

എസിസി ആലൂര്‍ സൂപ്പര്‍ ലീഗ് സീസണ്‍-6; ലസാസ എഫ് സി ജേതാക്കള്‍

എ സി സി ആലൂറിന്റെ ആഭിമുഖ്യത്തില്‍ അല്‍മനാര്‍ ഷാര്‍ജ സംഘടിപ്പിച്ച എസിസി ആലൂര്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ 6 - ല്‍ സാലിഹ് ആലൂര്‍ നയിച്ച ലസാസ എഫ് സിKerala, News, Sports, ACC Aloor Super League Season-6; Lasasa FC Champions
കാസര്‍കോട്: (my.kasargodvartha.com 05.03.2018) എ സി സി ആലൂറിന്റെ ആഭിമുഖ്യത്തില്‍ അല്‍മനാര്‍ ഷാര്‍ജ സംഘടിപ്പിച്ച എസിസി ആലൂര്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ 6 - ല്‍ സാലിഹ് ആലൂര്‍ നയിച്ച ലസാസ എഫ് സി ജേതാക്കളായി. വൈറ്റ് ലൈന്‍ ബില്‍ഡേര്‍സ് എഫ് സിയെ പരാജയപ്പെടുത്തിയാണ് ലസാസ എഫ് സി ജേതാക്കളായത്.

രാവിലെ ഒമ്പതു മണിക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി കിക്കോഫ് നിര്‍വ്വഹിച്ച് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ലത്വീഫ് ടി.എ അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ മാസ്റ്റര്‍, പൗരപ്രമുഖന്‍ എ.ടി അബൂബക്കര്‍, എ.ടി അബു, എ.ടി.എം അല്‍മനാര്‍ ഷാര്‍ജ ഡയറക്ടര്‍ അബ്ദുല്ല ആലൂര്‍, പഴയ കാല വോളിബോള്‍ താരം ആലൂര്‍ മുഹമ്മദ്, വിവിധ ഫുട്‌ബോള്‍ ടീം ക്ലബ് ഭാരാവാഹികള്‍, താരങ്ങള്‍, എസിസിയുടെ പ്രവര്‍ത്തകര്‍, ഗള്‍ഫ് കമ്മിറ്റി പ്രതിനിധികള്‍ സംബന്ധിച്ചു.

വിന്നേഴ്‌സ് ട്രോഫി അല്‍മനാര്‍ ഡയറക്ടര്‍ അബ്ദുല്ല ആലൂറും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി എസിസി പ്രസിഡണ്ട് ടി.എ ലത്വീഫും സമ്മാനിച്ചു.
ടൂര്‍ണമെന്റിലെ മികച്ച പ്ലയര്‍ ആയി ഫാറൂഖ് എ.ആര്‍, ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായി നിസാം ആലനടുക്കം, മികച്ച ഗോള്‍കീപ്പറായി നിസാം ഹസന്‍, മികച്ച ഡിഫണ്ടറായി ഗഫൂര്‍, ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി അഫ്രീദി കടവില്‍, എമര്‍ജിംഗ് പ്ലയറായി മിന്‍ഹാജ് മളിക്കാല്‍, മികച്ച കോച്ചായി അഷ് റഫ് എം.എ എന്നിവരെ തെരെഞ്ഞെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, ACC Aloor Super League Season-6; Lasasa FC Champions
< !- START disable copy paste -->

Post a Comment