Join Whatsapp Group. Join now!

മുദ്രപത്രത്തിനുള്ള അധിക ബാധ്യത ഒഴിവാക്കുക: കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ്

ഇടതുപക്ഷ സര്‍ക്കാറിനെ നൂതന സാമ്പത്തിക വര്‍ഷത്തില്‍ കരാരുകാരുടെ മേല്‍ Kerala, News, Kasargod, Bearers, Youth Wing on stamp paper issue.
കാസര്‍കോട്: (my.kasargodvartha.com 12.02.2018) ഇടതുപക്ഷ സര്‍ക്കാറിന്റെ നൂതന സാമ്പത്തിക വര്‍ഷത്തില്‍ കരാരുകാരുടെ മേല്‍ പ്രിലിമിനറി എഗ്രിമെന്റിലും കരാര്‍ ഉടമ്പടി സമര്‍പ്പിക്കുമ്പോള്‍ ഏര്‍പ്പെടുത്തിയ മുദ്രപത്രത്തിനുള്ള അധിക ബാധ്യത പിന്‍ വലിക്കണമെന്ന് കേരള ഗവ: കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് ജില്ലാ ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ടി.കെ നസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് ഇന്നവേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവായ കുദ്രോളി ഗ്രൂപ്പ് ചെയര്‍മാനായ സി.എം അബ്ദുര്‍ റഹ് മാനിനെ ആദരിച്ചു. യോഗത്തില്‍ എം.എ നാസര്‍, മൊയ്തീന്‍ ചാപ്പടി, നിസാര്‍ കല്ലട്ര, നൗഷാദ് എം.എം, സുനൈഫ് എം.എ.എച്ച്, റസ്സാഖ് ബെദിര എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിമാര്‍ക്ക് മുഹമ്മദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബോസ് ഷരീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അഷ്‌റഫ് പെര്‍ള (പ്രസിഡന്റ് )
പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് :അഷ്‌റഫ് പെര്‍ള, സെക്രട്ടറി :ജാസിര്‍ ചെങ്കള, ട്രഷറര്‍: എം ടി നാസര്‍, വൈസ് പ്രസിഡണ്ടുമാര്‍: മുഹമ്മദ് ചേരൂര്‍, മജീദ് ബെണ്ടിച്ചാല്‍, കെ വി യൂസഫ് കുമ്പള, ജോയിന്‍ സെക്രട്ടറിമാര്‍: റാഹിഷു, എം. സി ബഷീര്‍ ചേരൂര്‍, ഇര്‍ഫാന്‍ നായന്മാര്‍മൂല.

ജാസിര്‍ ചെങ്കള (സെക്രട്ടറി)

 എം ടി നാസര്‍ (ട്രഷറര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Bearers, Youth Wing on stamp paper issue.

Post a Comment