ബദിയടുക്ക:(my.kasargodvartha.com 14/02/2018) ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വാഹനപകടങ്ങളുടെ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും, പൊതുജനങ്ങളും ഡ്രൈവര്‍മാരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുത്തുക, സ്ത്രി സൗഹൃദ ടാക്‌സി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.
നിരവധി ഡ്രൈവര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്തു. ബദിയടുക്ക എസ്‌ഐ കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാസര്‍കോട് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. എസ്‌ഐ രാജീവന്‍ കെ വി സ്വാഗതവും, മണികണ്ഠന്‍ നന്ദിയും പറഞ്ഞു. എസ്‌ഐ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഒഫീസര്‍മാരായ അനീഷ് സി വി വി, ശ്രീനാഥ് പി ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)നിരവധി ഡ്രൈവര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്തു. ബദിയടുക്ക എസ്‌ഐ കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാസര്‍കോട് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. എസ്‌ഐ രാജീവന്‍ കെ വി സ്വാഗതവും, മണികണ്ഠന്‍ നന്ദിയും പറഞ്ഞു. എസ്‌ഐ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഒഫീസര്‍മാരായ അനീഷ് സി വി വി, ശ്രീനാഥ് പി ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: News, Kerala, Police, Awareness, Drivers, Accident,Inauguration,Traffic awareness class conducted