കാസര്‍കോട്: (my.kasargodvartha.com 24.02.2018) അട്ടപാടിയിലെ കടുകുമണ്ണ് ഊരില്‍ ആദിവാസി യുവാവ് മധു ഒരുകൂട്ടം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പ്രതിഷാധാര്‍ഹവും അപലപനീയവുമാണന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറി ലത്വീഫ് കൊല്ലമ്പാടി എന്നിവര്‍ അഭിപ്രായപ്പെട്ടു
രാജ്യത്തിന്റെ ജനാധിപത്യ ബോധം, പ്രബുദ്ധത, നീതിബോധം എന്നിവയ്‌ക്കെല്ലാം എതിരായ ആക്രമണമാണിത്. രാജ്യത്ത് ദളിതര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ അക്രമത്തിനിരയാകുന്നത് നോക്കി നില്‍ക്കുകയും, ആസ്വദിക്കുകയും ചെയ്യുന്നവരായി ഭരണകൂടങ്ങള്‍ മാറിയിട്ടുണ്ട്. ഈ കൊടുംപാതകത്തിന് ഉത്തരവാദിയായ ഒരാളും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പാടില്ല. എല്ലാ പ്രതികളേയും എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യാനും, കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും ഉതകുന്ന പഴുതടച്ച അന്വേഷണത്തിന് ഭരണകൂടം മുന്‍കയ്യെടുക്കണമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, SKSSF, SKSSF On Madhu's murder.