Join Whatsapp Group. Join now!

ഉന്നതവിദ്യാഭ്യാസവും ഗവേഷണവും രാജ്യപുരോഗതിക്ക് അനിവാര്യം: പ്രൊഫ. ഡോ. ജി. ഗോപകുമാര്‍

ഉന്നത വിദ്യാഭ്യാസവും ഗവേഷണവും ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ ഭാവിപുരോഗതിക്ക് News, Kerala, Students, University, Inauguration,
പെരിയ:(my.kasargodvartha.com 19/02/2018) ഉന്നത വിദ്യാഭ്യാസവും ഗവേഷണവും ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ ഭാവിപുരോഗതിക്ക് അനിവാര്യമാണെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വകുപ്പ് സംഘടിപ്പിച്ച ഗവേഷണ രീതി ശാസ്ത്ര ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി പ്രതിരോധ വകുപ്പുകള്‍ക്ക് കൂടുതല്‍ ബജറ്റ് വിഹിതം അനുവദിക്കുന്നതു പോലെ വിദ്യാഭ്യാസ വികസനത്തിനും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിനാനുപാതികമായി സാമ്പത്തിക വിഹിതം നീക്കിവെക്കാനും അതതു സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാജ്യത്തെ ഏറ്റവും മികച്ച ശക്തിയായ ജനസംഖ്യാപകമായ ഡിവിഡന്റ് ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

 News, Kerala, Students, University, Inauguration, Research Methodology Workshop Begins at CUK

തൃച്ചി ഭാരതി ദാസന്‍ യൂണുവേഴ്‌സിറ്റി പ്രൊഫ. (ഡോ.) ജെ. എ. അരുള്‍ചെല്ലുകുമാര്‍, തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫ. (ഡോ.) വിജയമോഹനനന്‍ പിള്ള തുടങ്ങിയവര്‍സംബന്ധിച്ചു. പത്തിലധികം സര്‍വ്വകലാശാലകളില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത് ഗവേഷക വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ആറുദിന ശില്‍പശാലയില്‍ സാമൂഹ്യശാസ്ത്ര ഗവേഷണത്തിന് ആവശ്യമായ ഗവേഷണ രീതികളെകുറിച്ചും പരിമാണവിദ്യകളെകുറിച്ചും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമെന്ന് ശില്‍പശാല ഡയറക്ടറും വകുപ്പ് തലവനുമായ പ്രൊഫ. (ഡോ.) ബൈജു. കെ.സി. വിശദമാക്കി. രാജ്യത്തെ യുവ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് പരിമാണ വൈദഗ്ധ്യം നേടുവാനും മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുവാനും ഇത്തരം ശില്‍പശാലകള്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര സ്‌കൂള്‍ ഡീന്‍ ഡോ. പി. അബ്ദുല്‍ കരീം, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ടി.ജെ. ജോസഫ്, ഡോ. ശ്യാം പ്രസാദ്, ഡോ. സി. അന്‍വര്‍ സാദത്ത് തുടങ്ങിയിവര്‍ സംബന്ധിച്ചു. വര്‍ക്‌ഷോപ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി. നാഗരാജ് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Students, University, Inauguration, Research Methodology Workshop Begins at CUK

Post a Comment