Join Whatsapp Group. Join now!

കെഎംസിസി ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍

കെഎംസിസി ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ പ്രഥമ കമ്മിറ്റി നിലവില്‍വന്നു. പ്രസിഡന്റ് ആയി ഫൈസല്‍ ഫില്ലി, ജനറല്‍ സെക്രട്ടറിയായി ഷഫീഖ് ചെങ്കള, ട്രഷറര്‍ ആയി ബഷീര്‍ Kerala, News, Qatar KMCC Kasargod municipal committee office bearers
ദോഹ: (my.kasargodvartha.com 18.02.2018) കെഎംസിസി ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ പ്രഥമ കമ്മിറ്റി നിലവില്‍വന്നു. പ്രസിഡന്റ് ആയി ഫൈസല്‍ ഫില്ലി, ജനറല്‍ സെക്രട്ടറിയായി ഷഫീഖ് ചെങ്കള, ട്രഷറര്‍ ആയി ബഷീര്‍ കെഎഫ്‌സി എന്നിവരെ തെരഞ്ഞെടുത്തു. മമ്മുറയിലുള്ള ലുക്ക്മാന്‍ റസിഡന്‍സിയിലാണ് രൂപീകരണ കണ്‍വെന്‍ഷന്‍ നടന്നത്.

മറ്റു ഭാരാവാഹികള്‍: ശാഫി മാടന്നൂര്‍, മുഹമ്മദ് ജാഫര്‍ പള്ളം, ബഷീര്‍ സ്രാങ്ക്, അഷ്‌റഫ് കുളത്തുംകര (വൈസ് പ്രസിഡന്റമാര്‍), സാബിത്ത് തുരുത്തി, സിദ്ദീഖ് സര്‍ഖി, ഷാക്കിര്‍ കാപ്പി, ഷംനാസ് (ജോയിന്റ് സെക്രട്ടറിമാര്‍).

ബഷീര്‍ ചാലക്കുന്ന് അധ്യക്ഷത വഹിച്ചു. കെ എം സി സി ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി സാനിഫ് പൈക്ക, ട്രഷറര്‍ ഹാരിസ് ഏരിയാല്‍, അലി ചേരൂര്‍, റഫീഖ് കുന്നില്‍, ശംസുദീന്‍ ടി എം, മുഹമ്മദ് കുഞ്ഞി കടവത്ത് എന്നിവര്‍ സംസാരിച്ചു.

റിട്ടേണിംഗ് ഓഫീസര്‍മാരായ ജില്ലാ സെക്രട്ടറി ബഷീര്‍ ചെങ്കള, അബ്ദുല്ല ടി എസ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആദംകുഞ്ഞി തളങ്കര സ്വാഗതവും സെക്രട്ടറി സാബിത്ത് തുരുത്തി നന്ദിയും പറഞ്ഞു.

ഫൈസല്‍ ഫില്ലി

ഷഫീഖ് ചെങ്കള

ബഷീര്‍ കെഎഫ്‌സി

Keywords: Kerala, News, Qatar KMCC Kasargod municipal committee office bearers 

Post a Comment