Join Whatsapp Group. Join now!

'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം'; പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് മാര്‍ച്ച് സ്വാഗതം സംഘം ഭാരവാഹികള്‍

'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനമായ ഫെബ്രുവരി 17 ന് നടക്കുന്ന യൂണിറ്റ് മാര്‍ച്ച് രാജ്യത്ത് തകര്‍ന്നുകൊണ്ടിരിക്കുന്നKerala, News, Popular Front Unit march; Reception committee formed
കാഞ്ഞങ്ങാട്: (my.kasargodvartha.com 07.02.2018) 'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനമായ ഫെബ്രുവരി 17 ന് നടക്കുന്ന യൂണിറ്റ് മാര്‍ച്ച് രാജ്യത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന മതേതരത്വത്തെ വീണ്ടെടുക്കാനും, ജനാധിപത്യം സംരക്ഷിക്കാനുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് മാര്‍ച്ച് സ്വാഗത സംഘം ജില്ലാ കമ്മിറ്റി അംഗം ഖാദര്‍ അറഫ പറഞ്ഞു.

രാജ്യത്തിന്റെ പൈതൃകങ്ങളെ കാത്തുസൂക്ഷിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാവല്‍ നില്‍ക്കേണ്ട കാലമാണിതെന്നും ഖാദര്‍ കൂട്ടിച്ചേര്‍ത്തു.  കാസര്‍കോട് നടക്കുന്ന യൂണിറ്റ് മാര്‍ച്ചിന്റേയും, ബഹുജന റാലിയുടേയും വിജയത്തിനു വേണ്ടി കാഞ്ഞങ്ങാട് മേഖലാ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി മഹ് മൂദ് പി.എ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി ഇബ്രാഹിം അതിഞ്ഞാല്‍ (കാഞ്ഞങ്ങാട് മേഖലാ സ്വാഗത സംഘം ചെയര്‍മാന്‍), ജാബിര്‍ കെ. ഹദ്ദാദ് (ജനറല്‍ കണ്‍വീനര്‍),
മുഹമ്മദലി കുശാല്‍ നഗര്‍, നവാസ് ആറങ്ങാടി, അന്‍വര്‍. പി, നൗഷാദ് ഹദ്ദാദ്, ഫയാസ് ഹദ്ദാദ്, ആസിഫ്, ഉസാമ പി.എ, സുഹൈല്‍, ജലീല്‍ മാണികോത്ത്, ഹക്കീം ഹദ്ദാദ്, നസീബ് ഇഖ്ബാല്‍, ഇര്‍ഫാന്‍ മീനാപ്പീസ് (വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തില്‍ അസ്ഹര്‍ ചേറ്റുക്കുണ്ട്, അബ്ദുര്‍ റഹ് മാന്‍ മൗലവി, ഇബ്രാഹിം അതിഞ്ഞാല്‍, നൗഷാദ് ഹദ്ദാദ് നഗര്‍ സമദ് പാറപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Popular Front Unit march; Reception committee formed
< !- START disable copy paste -->

Post a Comment