Join Whatsapp Group. Join now!

പി.ബി അഷ്‌റഫ് ജനങ്ങള്‍ നെഞ്ചിലേറ്റിയ നേതാവ്

കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ അകാലമൃത്യു വരിച്ച പി.ബി അഷ്‌റഫ് ജനങ്ങള്‍ Remembrance, Bike, KSRTC-bus, Hospital, Accidental-Death, Ambulance, P.B Ashraf.
അനുസ്മരണം

(my.kasargodvartha.com 14.02.2018) കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ അകാലമൃത്യു വരിച്ച പി.ബി അഷ്‌റഫ് ജനങ്ങള്‍ നെഞ്ചിലേറ്റിയ നേതാവാണ്. വെള്ളിയാഴ്ച്ച വൈകുന്നേരം 7.10 ന് ചെമ്മനാട് മണല്‍ എന്ന സ്ഥലത്ത് വെച്ചാണ് പി.ബി അഷ്‌റഫും, അന്‍വറും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെ.എസ് ആര്‍ ടി.സി ബസ്സ് ഇടിച്ചത്. അപകട വിവരം ബൈക്കോടിച്ച അന്‍വര്‍ തന്നെ വിളിച്ചറിയിച്ചതനുസരിച്ച് ഞാന്‍ സംഭവസ്ഥലത്തിലൂടെ ആശുപത്രിയില്‍ നാസര്‍ എന്ന ഒരു സുഹൃത്തിന്റെ ബൈക്കിലൂടെ ഓടിയെത്തി. അഷ്‌റഫിന്റെ പരിക്ക് ഗുരുതരമാണെന്നും ഉടനെ മംഗളൂരു ആശു്പത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ച് ആംബുലന്‍സില്‍ ഞാനും സിദ്ധീഖും ഖാദറും ഒപ്പം യാത്ര പുറപ്പെട്ടു..

അഷ്‌റഫിന് കൃതിമ ശ്വാസം നല്‍കാനായി ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു...ഒന്ന് ശബ്ദിക്കാനോ ചലിക്കാനോ കണ്ണ് തുറക്കാനോ ശേഷിയില്ലാത്ത അഷറഫിന്റെ അവസ്ഥ ഞങ്ങളുടെ കരളലിയിച്ചു...

Remembrance, Bike, KSRTC-bus, Hospital, Accidental-Death, Ambulance, P.B Ashraf, P.B Ashraf no more.


ദുഃഖം സഹിക്കാന്‍ കഴിയാതെ ഖാദര്‍ നിലവിളിക്കുമ്പോള്‍ പ്രാര്‍ത്ഥനയല്ലാതെ ഈ അവസരത്തില്‍ മറ്റൊന്നും നമ്മുടെ മുന്നിലില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.
ചീറിപ്പായുന്ന ആംബുലന്‍സിനുള്ളില്‍ വെച്ച് അഷറഫിന് വേണ്ടി ദുഅാ ചെയ്യണമെന്ന് കീഴൂര്‍ ഖത്തീബ് അടക്കം പലരോടും വിളിച്ചു പറഞ്ഞു...

ആംബുലന്‍സ് ആരിക്കാടി എത്തിയപ്പോള്‍ ആശു്പത്രി ജീവനക്കാരന്‍ സംശയം പ്രകടിപ്പിച്ചതനുസരിച്ച് ആംബുലന്‍സിന്റെ െ്രെഡവര്‍ ഹോണ്‍ അടിച്ച് പിടിച്ച് വേഗത കൂട്ടി ഉപ്പള ടൗണിലുള്ള മെഡികേയര്‍ ആശുപത്രിയില്‍ എത്തിച്ചു.ഡോക്ടര്‍മാരും നഴ്‌സുമാരും ആംബുലന്‍സിന്റെയടുത്ത് ഒ ാടിയെത്തി വിശദമായി പരിശോധിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു...

തീര്‍ച്ചയായും ഞങ്ങളുടെ നാട് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത വിളിച്ചറിയിച്ചപ്പോള്‍ പലര്‍ക്കും ഞെട്ടലുണ്ടായി. ദു:ഖം സഹിക്കാന്‍ കഴിയാതെ അതേ ആംബുലന്‍സില്‍ ചേതനയറ്റ അഷറഫിന്റെ മൃതദേഹവുമായി കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മടങ്ങി...

മരണ വിവരമറിഞ്ഞ് ഒഴുകിയെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ അവിടെയുണ്ടായിരുന്നവര്‍ക്ക ഏറെ പാടുപെടേണ്ടി വന്നു. സ്ത്രീകളും കുട്ടികളുമടക്കം കരയാത്ത കണ്ണുകള്‍ അവിടെ വിരളമായിരുന്നു. ഒരു നല്ല രാഷ്ട്രിയ നേതാവിന് പുറമേ മാനവ സ്‌നേഹം ഉയര്‍ത്തി പിടിച്ച സൗമ്യനും ക്ഷമാശീലനുമായിരുന്നു അദ്ദേഹം. കീഴൂര്‍ ഒഫന്‍സ് ക്ലബ്ബിനെ നട്ടുവളര്‍ത്തി ജില്ലയിലെ അറിയപ്പെടുന്ന സംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അഷറഫ്. കീഴൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയ വ്യക്തിത്വമായിരുന്നു, രണ്ടാഴ്ച മുമ്പ് ബൈക്ക് അപകടത്തില്‍പ്പെട്ട പാവപ്പെട്ട സുഹൃത്തിന് വേണ്ടി രണ്ട് ലക്ഷം രൂപ സമാഹരിക്കാന്‍ നേതൃത്വം നല്‍കിയിരുന്നു...

അങ്ങനെ ഒരു പാട് സമുദായത്തിന്റെയും സമൂഹത്തിന്റെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് ജീവിതം മുന്നോട്ട് പോകുന്നതിനിടയില്‍ സ്വന്തം ജീവിതത്തിലെ ഇല്ലായ്മകള്‍ ആരോടെങ്കിലും പങ്കുവക്കാനോ അതിന് പരിഹാരം കാണാനോ ഒരിക്കലുമദ്ദേഹം ശ്രമിച്ചിട്ടില്ല,

തന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും, പ്രാരാബ്ദങ്ങളും മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു എന്നതിന്റെ ജീവിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ഏഴ് വര്‍ഷമായിട്ടും പണിതീരാതെ കിടക്കുന്ന അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ, എല്ലാമായിരുന്നിട്ടും, ഒന്നുമല്ലാതായി ജീവിച്ച് തീര്‍ത്ത അഷറഫ് പി.ബി. ഒരു കുടുംബത്തിന്റെ മാത്രം ദുഃഖമല്ല, കീഴൂര്‍ ദേശത്തിന്റെ മൊത്തം നൊമ്പരമാണ്. പൊതു സമൂഹത്തിന് വേണ്ടി, സ്വന്തം വാടക നല്‍കി കീഴൂരില്‍ ഒരു ജനസേവന കേന്ദ്രം ആരംഭിച്ചത് ജനങ്ങള്‍ക്ക് ഏറെ ഉപകാരമായി...

സ്ഥാനമാനങ്ങള്‍ അലങ്കാരത്തിന് ഉള്ളതല്ല അത് ജന സേവനത്തിന് പ്രവര്‍ത്തിക്കാനുള്ളതെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.
പാര്‍ട്ടിയുടെയും വിവിധ സംഘടനകളുടെയും ഭാരിച്ച ഉത്തരവാദിത്വത്തിന് പുറമേ നാടിന്റെ എല്ലാ വിഷയത്തിലും ഇടപെട്ട് പരിഹാരത്തിനായി ശ്രമിച്ച അഷറഫ്ച്ച ഒരു സമൂഹം പഠിച്ച് മനസ്സിലാക്കേണ്ട പാഠ പുസ്തകമാണ്. അദ്ദേഹം ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്..

അഷറഫ് വിട്ടുപിരിഞ്ഞ് ദിവസങ്ങള്‍ ആയിട്ടും ദുഃഖമകറ്റാന്‍ കഴിയാതെ ഒരു നാട് മുഴുവനും ഇന്നും ശൂന്യതയില്‍ തന്നെ കിടക്കുന്നു...അദ്ദേഹത്തിന്റെ ഭാര്യ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കൂടിയാണ്. നാഥന്‍ അദ്ദേഹത്തിന്റെ പരലോക ജീവിതം സ്വര്‍ഗ്ഗീയമാക്കി തീര്‍ക്കാനായി പ്രാര്‍ത്ഥിക്കാം.

കെ.എസ് സാലി കീഴൂര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Remembrance, Bike, KSRTC-bus, Hospital, Accidental-Death, Ambulance, P.B Ashraf, P.B Ashraf no more.

Post a Comment