Join Whatsapp Group. Join now!

പൈക്കം മണവാട്ടി ബീവി ഉറൂസിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ശനിയാഴ്ച കൊടി ഉയരും

പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി ഉറൂസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി Kerala, News, Kasargod, Uroos, Paikka.
പൈക്ക: (my.kasargodvartha.com 22.02.2018) പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി ഉറൂസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷം പ്രതി ഉറൂസ് പരിപാടി നടത്തുന്ന ഏറ്റവും വലിയ സിയാറത്ത് കേന്ദ്രമാണ് പൈക്ക. ജാതി- മത- ദേശ ഭേദമന്യേ നിരവധിയാളുകള്‍ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നു. 24ന് രാവിലെ 9.30ന് അസ്സയിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി പി എം മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി തുടക്കം കുറിക്കും.

രാത്രി 8 മണിക്ക് ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് യു പി എസ് തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. പൈക്ക ഖാസി അസ്സയ്യദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ് മദ് മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി എ സുബൈര്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതന്മാരും പ്രഭാഷകരും സംബന്ധിക്കും.

Kerala, News, Kasargod, Uroos, Paikka, Paikka Manavatti Uroos starts on 24th, preparations completed.

ഉറൂസിന്റെ ഭാഗമായി മാര്‍ച്ച് 1ന് വൈകുന്നേരം 4 മണിക്ക് മജ്‌ലിസുന്നൂര്‍, മാര്‍ച്ച് 4ന് രാത്രി 8 മണിക്ക് സമാപന സമ്മേളനം, മാര്‍ച്ച് 5ന് രാവിലെ ഏഴ് മണിക്ക് മൗലീദ് പാരായണവും തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക് അന്നദാനവും നല്‍കും. ഉറൂസ് പരിപാടി വിജയത്തിന് വേണ്ടി ഉറൂസ് കമ്മിറ്റി, പൈക്കം ജമാഅത്ത് കമ്മിറ്റി, മണവാട്ടി മഖാം കമ്മിറ്റി, ദുബൈ-പൈക്ക ജമാഅത്ത് കമ്മിറ്റി, അബുദാബി-പൈക്ക ജമാഅത്ത് കമ്മിറ്റി, ഖത്തര്‍-പൈക്ക ജമാഅത്ത് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. പരിപാടിയില്‍ സംബന്ധിക്കുന്നതിനായി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

വാര്‍ത്താ സമ്മേളനത്തില്‍ പൈക്ക മുദരിസ് സുബൈര്‍ ദാരിമി പൈക്ക, ഹനീഫ കരിങ്ങപ്പള്ളം (ജനറല്‍ കണ്‍വീനര്‍), ബി എ റഹ് മാന്‍ (ട്രഷറര്‍), ബി എ അബ് ദുര്‍ റസാഖ് (മഖാം കമ്മിറ്റി പ്രസിഡണ്ട്), ഇബ്രാഹിം കൊയര്‍കൊച്ചി (ജനറല്‍ ക്യാപ് റ്റന്‍), ബി കെ ബഷീര്‍ പൈക്ക (വര്‍ക്കിംഗ് കണ്‍വീനര്‍), ശരീഫ് ബീട്ടിയട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Uroos, Paikka, Paikka Manavatti Uroos starts on 24th, preparations completed.

Post a Comment