Join Whatsapp Group. Join now!

മൊഗ്രാല്‍ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം മൊഗ്രാലില്‍ നിലനിര്‍ത്താതെ അവഗണന; ഇശല്‍ ഗ്രാമത്തില്‍ പാട്ടുപാടി പ്രതിഷേധ കൂട്ടായ്മ

മൊഗ്രാല്‍ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം മൊഗ്രാലില്‍ നിലനിര്‍ത്താതെ Kerala, News, Kasargod, Mogral, Friends club, Protest meet.
മൊഗ്രാല്‍: (my.kasargodvartha.com 12.02.2018) മൊഗ്രാല്‍ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം മൊഗ്രാലില്‍ നിലനിര്‍ത്താതെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഉപകേന്ദ്രം നാദാപുരത്ത് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഇശല്‍ ഗ്രാമം പാട്ടുപാടി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ ടൗണിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

Kerala, News, Kasargod, Mogral, Friends club, Protest meet, Neglect; Protest in Mogral.


നാട്ടുകാരും, കലാകാരന്‍മാരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നു. ഇശല്‍ ഗ്രാമത്തില്‍ നിരാശയുടെ നെടുവീര്‍പ്പുകളാണ് ഉയരുന്നതെന്നും നാടിന്റെ പൈതൃകം നിലനിര്‍ത്താനും പാരമ്പര്യം പഠിക്കാനും പുതിയ തലമുറയ്ക്കുള്ള അവസരം സര്‍ക്കാറും, ജനപ്രതിനിധികളും ഇല്ലാതാക്കിയതിലുള്ള പ്രതിഷേധമാണ് കൂട്ടായ്മയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എ.കെ അബ്ദുര്‍ റഹ് മാന്‍, എസ് ഇഖ്ബാല്‍ എന്നിവര്‍ പറഞ്ഞു. ഗാനം ആലപിച്ചു ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും.

ഫ്രണ്ട്‌സ് ക്ലബ്ബ് ചെയര്‍മാന്‍ എം എ മൂസ അധ്യക്ഷത വഹിച്ചു. ഉറുദു അക്കാദമി ചെയര്‍മാന്‍ എം. മാഹിന്‍ മാസ്റ്റര്‍, ബഷീര്‍ അഹ് മദ് സിദ്ദീഖ്, എം സി കുഞ്ഞഹ് മദ്, ടി.എം. ശുഐബ്, ടി.കെ. അന്‍വര്‍, അബ്ദുല്ല കുണിയ, ജാഫര്‍ പേരാല്‍, ഖാലിദ് മൊഗ്രാല്‍, എം.എസ്. മുഹമ്മദ് കുഞ്ഞി, മുഹമ്മദാലി കൊപ്പളം, എം.വി. മുഹമ്മദ്, പി.വി. അന്‍വര്‍, എം.എ. മുഹമ്മദ് കുഞ്ഞി, എച്ച്.എ ഖാലിദ്, ശരീഫ് ഗല്ലി, അന്‍വര്‍ അഹ് മദ്, മുഹമ്മദ് അബ്‌കോ, മുഹമ്മദ് മൈമൂന്‍ നഗര്‍, എം എസ് അബ്ദുല്ല, സിദ്ദീഖ് പി എസ്, മുഹമ്മദ് കുഞ്ഞി, ശറഫുദ്ദീന്‍, കെ വി അഷ്‌റഫ്, താജുദ്ദീന്‍, എം എസ് അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം പി എ ഖാദര്‍ സ്വാഗതവും ജംഷീര്‍ പേരാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Mogral, Friends club, Protest meet, Neglect; Protest in Mogral.

Post a Comment