Join Whatsapp Group. Join now!

മാലിന്യ നിര്‍മാര്‍ജനത്തിന് പുതു രീതികള്‍ ആവിഷ്‌കരിക്കണം: ഡോ. ജി. നാഗേന്ദ്ര പ്രഭു

കേരളത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പുതു രീതികള്‍ ആവിഷ്‌കകരിക്കണമെന്ന് പ്രമുഖ ശാസ്ത്രകാരനും ആലപ്പുഴ എസ്.ഡി കോളജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ജി.നാഗേന്ദ്ര Kerala, News, National Science Day marked
നീലേശ്വരം: (my.kasargodvartha.com 28.02.2018) കേരളത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പുതു രീതികള്‍ ആവിഷ്‌കകരിക്കണമെന്ന് പ്രമുഖ ശാസ്ത്രകാരനും ആലപ്പുഴ എസ്.ഡി കോളജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ജി.നാഗേന്ദ്ര പ്രഭു അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല മോളിക്യുലാര്‍ ബയോളജി വിഭാഗം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റേയും ഡി.എസ്.ടിയുടേയും സഹായത്തോടെ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളകളെ നശിപ്പിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് അപകടം ചെയ്യും. കളകള്‍ ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കുന്ന മാതൃകകള്‍ ലഭ്യമാണ്. ഈ രീതിക്ക് കൂടുതല്‍ പ്രചാരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാംപസ് ഡയരക്ടര്‍ ഡോ.എ.എം ശ്രീധരന്‍ അധ്യക്ഷനായി. ശാസ്ത്രവും സമൂഹവും എന്ന വിഷയത്തില്‍ പെരിങ്ങോം ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. എന്‍.കെ ഗോവിന്ദന്‍ പ്രഭാഷണം നടത്തി. ഡോ. പി. സുരഭില, ഡോ. കെ സംഗീത, ഡോ. സൂരജ് എം ബഷീര്‍, പി. സനൂപ് എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ക്വിസ്, ഡിബേറ്റ് മത്സരങ്ങളും നടത്തി.

< !- START disable copy paste -->

Post a Comment