Join Whatsapp Group. Join now!

എം സി ഖമറുദീന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെ എം സി സി നേതാക്കള്‍ സ്വീകരണം നല്‍കി

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ ആയ ശേഷം ആദ്യമായി യു എ ഇ യിലെത്തിയ എം സി ഖമറുദ്ദീന് News, Kerala, Gulf, Dubai, KMCC, Airport,
ദുബൈ:(my.kasargodvartha.com 22/02/2018) മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ ആയ ശേഷം ആദ്യമായി യു എ ഇ യിലെത്തിയ എം സി ഖമറുദ്ദീന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണം നല്‍കി. 

ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ ഹംസ തോട്ടി ബൊക്ക നല്‍കി സ്വീകരിച്ചു ജില്ലാ  ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി  മജീദ് തെരുവത്, ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റുമാരായ  ഹനീഫ് ടി ആര്‍, അഫ്‌സല്‍ മാട്ടുമ്മല്‍, മണ്ഡലം പ്രസിഡന്റ സലാം കന്യപ്പാടി ട്രഷര്‍ ഫൈസല്‍ പട്ടേല്‍, കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ ഷാജഹാന്‍, പഞ്ചായത് കെ എം സി സി നേതാക്കളായ സി ഐ  ബഷീര്‍,മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹാഷിം പടിഞ്ഞാര്‍ ഷറഫുദ്ദീന്‍, ഉമര്‍ ബഷീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.  

News, Kerala, Gulf, Dubai, KMCC, Airport, M C Kamarudeen, A G C Basheer, KMCC leaders received MC kamarudeen at International Airport Dubai

വെള്ളിയാഴ്ച രാത്രി ഒന്‍മ്പത് മണിക്ക് അല്‍ ബറാഹ കെ എം സി സി ഹാളില്‍ ദുബൈ കെ എം സി സി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ എം സി  ഖമറുദ്ദീനും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ ജി സി ബഷീറും പങ്കെടുക്കും.  മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് ജില്ലാ പ്രസിഡന്റ ഹംസ തോട്ടിയും ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടിയും അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Gulf, Dubai, KMCC, Airport, M C Kamarudeen, A G C Basheer, KMCC leaders received MC kamarudeen at International Airport Dubai 

Post a Comment