Join Whatsapp Group. Join now!

ഹദ്ദാദ് പ്രീമിയര്‍ ലീഗ്; കിംഗ്്സ് ഓഫ് ഹദ്ദാദ് ജേതാക്കള്‍

ഗോള്‍ഡ് ഹില്‍ ഹദ്ദാദ് സംഘടിപ്പിച്ച എച്ച് പി എല്‍ സീസണ്‍-7 2K18 ല്‍ കിംഗ്‌സ് ഓഫ് ഹദ്ദാദ് ജേതാക്കളായി. ഫൈനലില്‍ ഫുജൈറ എഫ് സിയെ പരാജയപ്പെടുത്തിയാണ് കിംഗ്സ് Kerala, News, Sports, Haddad Premiere league; Kings of Haddad champions
ഹദ്ദാദ്‌നഗര്‍: (my.kasargodvartha.com 03.02.2018) ഗോള്‍ഡ് ഹില്‍ ഹദ്ദാദ് സംഘടിപ്പിച്ച എച്ച് പി എല്‍ സീസണ്‍-7 2K18 ല്‍ കിംഗ്‌സ് ഓഫ് ഹദ്ദാദ് ജേതാക്കളായി. ഫൈനലില്‍ ഫുജൈറ എഫ് സിയെ പരാജയപ്പെടുത്തിയാണ് കിംഗ്സ് ഓഫ് ഹദ്ദാദ് പ്രീമിയര്‍ ലീഗിലെ കന്നി കിരീടം നേടിയത്. ഫൈറ്റര്‍ എഫ് സി, മജെസ്റ്റിക്ക് എഫ് സി, ഫോറസ്റ്റ് എഫ് സി തുടങ്ങിയ ടീമുകളും ലീഗില്‍ മാറ്റുരച്ചു.

കിംഗ്‌സ് ഓഫ് ഹദ്ദാദിന്റെ ഓണര്‍ മനാഫ് കുന്നിലും മാനേജര്‍ ഹക്കീം പി എച്ചും ജേതാക്കളായ ടീം അംഗങ്ങളെ അഭിനന്ദിച്ചു. സമീര്‍ കലന്തനായിരുന്നു ടീം കോച്ച്. റഹീമായിരുന്നു ടീം ക്യാപ്റ്റന്‍. തിരുവനന്തപുരം താരം ഫെബിന്‍ ആണ് ലീഗിലെ ടോപ് സ്‌കോറര്‍. ബെസ്റ്റ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതും ഫെബിനാണ്.

കിങ്സ് ഓഫ് ഹദ്ദാദിന്റെ ഗോള്‍ വലയം കാത്ത മുജീബ് കാസിം ആണ് ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് നേടിയത്. ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ക്ലബ്ബ് പ്രസിഡണ്ട് ഹനീഫ, എച്ച് പി എല്‍ ചെയര്‍മാന്‍ ഹനീഫ് പി എച്ച്, വൈസ് ചെയര്‍മാന്‍ മന്‍സൂര്‍ അബ്ബാസ് ഹാജി തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ സംഘടിപ്പിച്ച ലീഗിലെ സമ്മാനദാന ചടങ്ങില്‍ ബേക്കല്‍ എസ് ഐ ദിനേശന്‍, അമീര്‍ മസ്താന്‍, ക്ലബ്ബ് സെക്രട്ടറി ജംഷീര്‍ മജെസ്റ്റിക്ക്, ആബിദ് കലന്തന്‍ തുടങ്ങിയവരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Haddad Premiere league; Kings of Haddad champions
< !- START disable copy paste -->

Post a Comment