എരിയാല്‍: (my.kasargodvartha.com 23.02.2018) എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സര്‍ഗ്ഗ സായാഹ്നം ആര്‍ട് ഫെസ്റ്റ്- 2018' ഫെബ്രുവരി 24 ന് നടക്കും. ശനിയാഴ്ച വൈകിട്ട് നാലി മണി മുതല്‍ എരിയാലില്‍ തയ്യാറാക്കിയ ഇവൈസിസി ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറുക. തിരുവാതിര, നാടകം, നാടന്‍പാട്ട്, ഒപ്പന, കോല്‍ക്കളി, മോഡേണ്‍ ഡാന്‍സ്, ദഫ് മുട്ട്, വട്ടപ്പാട്ട് തുടങ്ങിയ ജില്ലയിലെ മികച്ച കാലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കേരളത്തിന്റെ തനത് കലാ രൂപങ്ങള്‍ വേദിയില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇതോടൊപ്പം ജില്ലാ തല മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പ്രദേശത്തെ വിവിധ വ്യക്തിത്വങ്ങളെ ചടങ്ങില്‍ അനുമോദിക്കുമെന്നും എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഖലീല്‍ എരിയാല്‍ ജനറല്‍ സെക്രട്ടറി അബ്ഷീര്‍ എ ഇ, ട്രഷറര്‍ നിസാര്‍ ചെയ്ച്ച, പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് എരിയാല്‍ എന്നിവര്‍ അറിയിച്ചു.
WATCH LIVE
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Eriyal, Kasargod, EYCC Art Fest on Feb 24th.ഇതോടൊപ്പം ജില്ലാ തല മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പ്രദേശത്തെ വിവിധ വ്യക്തിത്വങ്ങളെ ചടങ്ങില്‍ അനുമോദിക്കുമെന്നും എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഖലീല്‍ എരിയാല്‍ ജനറല്‍ സെക്രട്ടറി അബ്ഷീര്‍ എ ഇ, ട്രഷറര്‍ നിസാര്‍ ചെയ്ച്ച, പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് എരിയാല്‍ എന്നിവര്‍ അറിയിച്ചു.