Join Whatsapp Group. Join now!

എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ട് മുതല്‍ ഒമ്പത് വരെ

കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ട് മുതല്‍ ഒമ്പത് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് പാണക്കാട് Kerala, News, Erumad Makham Uroos Starts on March 2nd
കാസര്‍കോട്: (my.kasargodvartha.com 27.02.2018) കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ട് മുതല്‍ ഒമ്പത് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. ഉറൂസ് ഒമ്പതിന് സമാപിക്കും.

അഞ്ചിന് ഉച്ചയ്ക്ക് 12 ന് മതസൗഹാര്‍ദ സമ്മേളനം നടക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. എട്ടിന് വൈകന്നേരം ഏഴിന് നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംകൈ മുഖ്യാതിഥിയാവും. ജലീല്‍ റഹ് മാനി മാണിയൂര്‍ മതപ്രഭാഷണം നടത്തും. ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ശമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും. ഉറൂസിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ബുര്‍ദാ മജ്ലിസും ദഫ് പ്രദര്‍ശനവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ കെ.എം സുബൈര്‍ സഖാഫി, സയ്യിദ് ഇല്ല്യാസ് അല്‍ ഹൈദ്രോസി തങ്ങള്‍, ജാബിര്‍ എരുമാട് സംബന്ധിച്ചു.

< !- START disable copy paste -->

Post a Comment