Join Whatsapp Group. Join now!

ഏണിയാടി മഖാം ഉറൂസ് 15ന് തുടങ്ങും

ഉത്തരമലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15ന് രാവി Kerala, News, Kasargod, Bandadukka, Religion, Uroos, Eniyadi Makham Uroos will begins on 15th
ബന്തടുക്ക: (my.kasargodvartha.com 13.02.2018) ഉത്തരമലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15ന് രാവിലെ 10.15ന് മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. 11 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മജീദ് പതാക ഉയര്‍ത്തും. രാത്രി 8.30ന് മതപ്രസംഗം ഉദ്ഘാടനം സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി അല്‍ ഹൈദ്രോസി കല്ലക്കട്ട നിര്‍വഹിക്കും. മുസ്തഫ സഖാഫി ചാലിയം പ്രഭാഷണം നടത്തും. 16ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേരള സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പ്രമുഖ മത - രാഷ്ട്രീയ - സാമൂഹിക നേതാക്കള്‍ സംബന്ധിക്കും. രാത്രി 8.30ന് ഉത്തമ സ്ത്രീ എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.


17 ന് രാത്രി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സജ്ജനങ്ങളുടെ പാത എന്ന വിഷയത്തില്‍ ഹാഫിസ് അബൂബക്കര്‍ കൗസര്‍ സഖാഫി പന്നൂര്‍ പ്രഭാഷണം നടത്തും. 18ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന അസ്മാഉല്‍ ഹുസ്ന മജ്ലിസിന് സയ്യിദ് ഹസ്ബുല്ലാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം നേതൃത്വം നല്‍കും. 8.30ന് പ്രഭാഷണവും നടത്തും. 19ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന മൗലീദ് മജ്ലിസിന് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ഹാദി (ഉജ്റ തങ്ങള്‍) നേതൃത്വം നല്‍കും. രാത്രി 8.30ന് ഇന്റര്‍നെറ്റിലൂടെ വഴി തെറ്റുന്ന യുവതലമുറ എന്ന വിഷയത്തില്‍ നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. 20ന് രാത്രി 8.30ന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ ബുഖാരി കുന്നുംകൈ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. മരണവും അനന്തര ജീവിതവും എന്ന വിഷയത്തില്‍ അന്‍വര്‍ ഹുദവി പ്രഭാഷണം നടത്തും.

21ന് രാത്രി ഏഴ് മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് ഖാസി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി (കുറാ തങ്ങള്‍) നേതൃത്വം നല്‍കും. രാത്രി 8.30ന് നടക്കുന്ന സമാപന സമ്മേളനം ഹാജി അബ്ദുല്‍ കരീം സഅദി ഏണിയാടിയുടെ അധ്യക്ഷതയില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല, ഖലീല്‍ ഹുദവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മൗലീദ് പാരായണവും അന്നദാനത്തോടും കൂടി ഉറൂസ് സമാപിക്കും. ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മജീദ് കെ ടി (ചെയര്‍മാന്‍ ഉറൂസ് കമ്മിറ്റി), ബഷീര്‍ ഏണിയാടി (ജനറല്‍ കണ്‍വീനര്‍ ഉറൂസ് കമ്മിറ്റി), കെ എം ഇസ്മാഇല്‍, മുഹമ്മദ് കുഞ്ഞി അല്‍ഫ, എ ബി ഷാഫി എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, Kasargod, Bandadukka, Religion, Uroos, Eniyadi Makham Uroos will begins on 15th 

Post a Comment