Join Whatsapp Group. Join now!

പോലീസ് സ്റ്റേഷന്‍ ചുറ്റി കറങ്ങുന്ന ഇടനിലക്കാരെയും, മാഫിയ സംഘത്തെയും നിയന്ത്രിക്കണം: ഡി.വൈ.എഫ്.ഐ

ബദിയടുക്ക പോലീസ് സ്റ്റേഷന്‍ ചുറ്റി കറങ്ങി പോലീസ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെയും മാഫിയ സംഘത്തെയും നിയന്ത്രിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബദിയടുക്ക Kerala, News, DYFI's allegation against Badiyadukka Police
ബദിയടുക്ക: (my.kasargodvartha.com 28.02.2018) ബദിയടുക്ക പോലീസ് സ്റ്റേഷന്‍ ചുറ്റി കറങ്ങി പോലീസ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെയും മാഫിയ സംഘത്തെയും നിയന്ത്രിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബദിയടുക്ക മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. ബദിയടുക്ക ടൗണിലും പരിസര പ്രദേശത്തും മഡ്ക്ക ചൂതാട്ടം, കഞ്ചാവ്, വ്യാജമദ്യം വ്യാപകമായിട്ടും പോലീസ് മൗനത്തിലാണന്ന് യോഗം ചൂണ്ടിക്കാട്ടി.

പേരിനുവേണ്ടി പിടികൂടുന്ന മണല്‍ ലോറിയുടെ മറവില്‍ നിരവധി അനധികൃത മണല്‍ ലോറികള്‍ പ്രതിദിനം കടന്നുപോകുന്നു. മാഫിയ സംഘവും ഇടനിലക്കാരും പോലീസിനെ നിന്ത്രിക്കുന്നത് സ്റ്റേഷന്‍ പ്രവര്‍ത്തനം ഇത്തരക്കാരില്‍ ഒതുങ്ങുന്നു. പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ അറിയാനും ഒത്ത് തീര്‍പ്പ് മധ്യസ്ഥതക്കും നേതൃത്വം നല്‍കാന്‍ ഇടനിലക്കാര്‍ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങളും, പെട്ടിക്കടകളും ഇരിപ്പിടമാക്കി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ജനങ്ങള്‍ക്ക് പരാതിയുള്ളതായി യോഗം ചര്‍ച്ച ചെയ്തു.

ഇത്തരക്കാരുടെ വാഹനങ്ങള്‍ പോലീസ് ഉപയോഗിക്കുന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനും തീരുമാനിച്ചു. മേഖല പ്രസിഡണ്ട് ബി.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറര്‍ വിട്ടല്‍റൈ, മേഖല കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍ പൊയ്യക്കണ്ടം, താജുദ്ദീന്‍, രാകേഷ്, പ്രദീപ് സംസാരിച്ചു. സെക്രട്ടറി പി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, DYFI's allegation against Badiyadukka Police
< !- START disable copy paste -->

Post a Comment