Join Whatsapp Group. Join now!

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് -കുറുക്കന്‍കുന്ന് കുടിവെള്ള വിതരണ പദ്ധതി പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി അധ്യക്ഷയായി. പഞ്ചായത്ത് : Kerala, News, Drinking water project inaugurated
ഉദുമ: (my.kasargodvartha.com 16.02.2018) പാലക്കുന്ന് -കുറുക്കന്‍കുന്ന് കുടിവെള്ള വിതരണ പദ്ധതി പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, പഞ്ചായത്തംഗം എ കുഞ്ഞിരാമന്‍, ടി വി പുഷ്പവല്ലി, ചന്ദ്രന്‍ നാലാംവാതുക്കല്‍, മധുമുതിയക്കാല്‍, വി ആര്‍ ഗംഗാധരന്‍, മുഹമ്മദ്കുഞ്ഞി, കെ ബി എം ഷെരീഫ് എന്നിവര്‍ സംസാരിച്ചു. കെ വി രവീന്ദ്രന്‍ സ്വാഗതവും  റാഷീദ് പാലക്കുന്ന് നന്ദിയും പറഞ്ഞു.

പി കരുണാകരന്‍ എംപി യുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് പത്തര ലക്ഷം രൂപ ചെലവില്‍ വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

< !- START disable copy paste -->

Post a Comment