Join Whatsapp Group. Join now!

ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ മാഗസിനുകള്‍; വിസ്മയം തീര്‍ത്ത് ദാറുല്‍ഹുദാ ബംഗാള്‍ വിദ്യാര്‍ത്ഥികള്‍

ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ കൈയെഴുത്ത് മാഗസിനുകള്‍ വ്യക്തിഗതമായി തയ്യാറാക്കി വിസ്മയം തീര്‍ത്തിരിക്കുകയാണ് ദാറുല്‍ഹുദാ ഇ്ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍News, National, Darul Huda Students create 36 magazines in One month
ബീര്‍ ഭൂം (വെസ്റ്റ് ബംഗാള്‍): (my.kasargodvartha.com 20.02.2018) ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ കൈയെഴുത്ത് മാഗസിനുകള്‍ വ്യക്തിഗതമായി തയ്യാറാക്കി വിസ്മയം തീര്‍ത്തിരിക്കുകയാണ് ദാറുല്‍ഹുദാ ഇ്ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍ കാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍.
സാക്ഷര ജ്ഞാനം പോലുമില്ലാത്ത ലോകത്തു നിന്ന് എഴുത്തും വായനയും പരിചയപ്പെട്ടു തുടങ്ങി മൂന്നു വര്‍ഷം പിന്നിട്ടപ്പോഴേക്കും രചനാ രംഗത്ത് ചരിത്രം തീര്‍ത്തിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍.

ബംഗാളി, ഉര്‍ദു, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ കഥ, കവിത, ലേഖനങ്ങള്‍, ചിത്ര രചനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ക്ലാസിലെ മുപ്പത്തിയാറ് വിദ്യാര്‍ത്ഥികളും വ്യക്തിഗതമായി ഓരോ മാഗസിനുകള്‍ തയ്യാറാക്കിയത്. ക്ലാസ് അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ട പ്രയത്നങ്ങള്‍ക്കൊടുവിലാണ് രചനകള്‍ വെളിച്ചം കണ്ടത്. രചനാ മേഖലയില്‍ ശ്രദ്ധേയ ചുവടുവെപ്പ് നടത്തിയ വിദ്യാര്‍ത്ഥികളെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു അഭിനന്ദിച്ചു.

ചടങ്ങ് ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സിദ്ദീഖ് ഹുദവി ആനക്കര ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Darul Huda Students create 36 magazines in One month
< !- START disable copy paste -->

Post a Comment