കാസര്‍കോട്: (my.kasargodvartha.com 25.02.2018) ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി.എച്ച് അബ്ദുല്ല (80) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ മംഗളൂരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 56 വര്‍ഷം കാസര്‍കോട്ട് വ്യാപാരം നടത്തിയ അബ്ദുല്ല 1979 ല്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പറും പിന്നീട് വൈസ് പ്രസിഡണ്ടുമായിരുന്നു.
1987 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും പഞ്ചായത്ത് മെമ്പറായി. 1995 കാലയളവിലും പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി 26 വര്‍ഷക്കാലമാണ് അബ്ദുല്ല പഞ്ചായത്ത് അംഗമായി സേവമനുഷ്ടിച്ചത്. 30 വര്‍ഷക്കാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു. മുസ്ലിം ലീഗിന്റെ മുന്‍ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൂടിയായ അദ്ദേഹം തൊഴിലാളി സംഘടനയായ എസ് ടി യു രൂപീകരണത്തിലും മുഖ്യപങ്കു വഹിച്ചു.
ചെമ്മനാട്ടെ പാവപ്പെട്ടവരുടെ അത്താണിയായാണ് അബ്ദുല്ല അറിയപ്പെട്ടിരുന്നത്. ലീഗിന്റെ പല തീരുമാനങ്ങളും കൈകൊണ്ടിരുന്നത് അബ്ദുല്ലയുടെ വീട്ടില്‍ വെച്ചായിരുന്നു. സി.ടി അഹമ്മദലിയുടെ അടുത്ത ബന്ധുകൂടിയായ അബ്ദുല്ലയെ കാസര്‍കോട് വ്യാപാരി വ്യവസായി ഏകോപന സമിതി, എസ് ടി യു യൂണിയന്‍, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് എന്നീ സംഘടനകള്‍ ആദരിച്ചിരുന്നു. ചെമ്മനാടിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെല്ലാം തന്റേതായ സംഭാവന അര്‍പ്പിച്ച നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായിരുന്നു ടി.എച്ച് അബ്ദുല്ല.
ഭാര്യ: ആഇശ. മക്കള്‍: ബഷീര്‍ (ഗള്‍ഫ്), മനാഫ് (ചെമ്മനാട് മുന്‍ പഞ്ചായത്ത് മെമ്പര്‍), റഷീദ്, ഹാഷിം, നൗഷാദ്, ഫരീദ, സഫിയ, സായിദ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അഹമ്മദലി, ഷാഫി, ബീഫാത്വിമ, ആഇശ, നഫീസ. ഖബറടക്കം ഞായറാഴ്ച വൈകിട്ടോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Chemnad Panchayat Ex. Vice president T.H Abdulla passes away