കാസര്‍കോട്:(my.kasargodvartha.com 19/02/2018) സ്വകാര്യ ബസുകള്‍ ദിവസങ്ങളായി തുടരുന്ന സമരം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി ഉണ്ടാക്കണമെന്നും സമരം ഒത്തുതീര്‍പ്പാക്കണമെന്നും നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബസുടമകളും സര്‍ക്കാരും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്.
ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളുടെ ദുരിതം കാണാന്‍ ആരും തയ്യാറാകുന്നില്ല. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിക്കിടക്കുന്നു. ആയതിനാല്‍ എത്രയും പെട്ടെന്ന് ബസ് സമരത്തിന് പരിഹാരമുണ്ടാക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.
നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. ഷെയ്ഖ് ഹനീഫ് അധ്യക്ഷത വഹിച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ് ഉദ്ഘാടനം ചെയ്തു. എന്‍.വൈ.എല്‍ നേതാക്കളായ റാഷിദ് ബേക്കല്‍, അന്‍വര്‍ മാങ്ങാടന്‍, അബൂബക്കര്‍ പൂച്ചക്കാട്, വി.എന്‍.പി. ഫൈസല്‍ പ്രസംഗിച്ചു. സിദ്ദീഖ് ചെങ്കള സ്വാഗതവും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ഹനീഫ് പി.എച്ച് ഹദ്ദാദ് നഗര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, NYL, KSRTC, Students,Bus strike, Bus Strike; NYL demands solution