കാസര്‍കോട്: (my.kasargodvartha.com 13.02.2018) പോപ്പുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കാസര്‍കോട് നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു കൊണ്ട് കാസര്‍കോട്ടേയും, കുമ്പളയിലേയും ചില പോലീസുകാര്‍ ആര്‍ എസ് എസിന് വിടുപണി ചെയ്യുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് പറഞ്ഞു.
സംഘ് പരിവാറടക്കമുള്ള സംഘടനകളുടേയും, പാര്‍ട്ടികളുടേയും കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വഴി തടസ്സമാകുമ്പോള്‍ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയും ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ചെറിയ ബോര്‍ഡുകള്‍ പോലും പോലിസിലെ ചിലര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലീസിനകത്തെ സംഘ്പരിവാര്‍ ബന്ധമാണ് വെളിവാകുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, News, Kasargod, Popular Front, Police, RSS, BJP, Allegation from Popular Front against police