നീലേശ്വരം: (my.kasargodvartha.com 21.01.2018) സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ടു മാസങ്ങള്‍. ദുര്‍ഗന്ധവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ശാരീരിക അസ്വസ്ഥതകളും മൂലം നീലേശ്വരം ഹിന്ദി മഹാവിദ്യാലയത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
നീലേശ്വരം എഫ്സിഐ ഗോഡൗണിനു കിഴക്കു ഭാഗത്താണ് ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ കീഴില്‍ ഹിന്ദി മഹാവിദ്യാലയം പ്രവര്‍ത്തിക്കുന്നത്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 150 ഓളം പേരാണ് പ്രചാരസഭയുടെ വിവിധ കോഴ്സുകള്‍ പഠിക്കാന്‍ ഇവിടെയെത്തുന്നത്. 16 ഓളം കുടുബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ സെപ്റ്റിക് ടാങ്കാണ് നിറഞ്ഞു പൊട്ടിയൊലിക്കുന്നത്. ഇവിടെയുള്ള താമസക്കാര്‍ രാപകല്‍ വാതില്‍ അടച്ചിട്ടാണ് ദുര്‍ഗന്ധത്തില്‍ നിന്നു രക്ഷ നേടുന്നത്. കഴിഞ്ഞ മഴക്കാലത്ത് മഴവെള്ളത്തില്‍ കലര്‍ന്നു കക്കൂസ് മാലിന്യം വിദ്യാലയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. വിദ്യാലയ അധികൃതര്‍ ഇക്കാര്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു.
പല തവണയായി നല്‍കിയ പരാതികളുടെയും നിവേദനത്തിനുമൊടുവില്‍ നഗരസഭാ അധികൃതര്‍ വരെ സ്ഥലം സന്ദര്‍ശിച്ചെങ്കിലും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും ചെറുവിരലനക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച വിദ്യാലയത്തിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്നു ഛര്‍ദിയും ശാരീരിക അസ്വസ്ഥതയും ഉണ്ടായിരുന്നു. ഇവിടുത്തെ അധ്യാപകരും വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Nileshwaram, Septic tank, Waste water, Complaint, Protest, Waste water leaking from septic tank; Students in trouble.