Join Whatsapp Group. Join now!

പള്ളം റെയില്‍വെ അടിപ്പാത യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിച്ച ഖാദര്‍ പള്ളത്തിനെ അനുമോദിച്ചു

പള്ളം റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാക്കാന്‍ മുഖ്യ പങ്ക് വഹിച്ച ഖാദര്‍Kerala, News, Pallam Railway Underway, Appreciation, Felicitaion, Kasargod
കാസര്‍കോട്: (my.kasargodvartha.com 10.01.2018) പള്ളം റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിച്ച ഖാദര്‍ പള്ളത്തിന് സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. യുഎഇ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന്റെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് മുഹമ്മദ് കുഞ്ഞി ഹാജി ഉപഹാരം നല്‍കി. പള്ളം, നെല്ലിക്കുന്ന് കടപ്പുറം തുടങ്ങിയ പ്രദേശത്തുകാരുടെ പതിറ്റാണ്ടുകളുടെ യാത്രാ ദുരിതത്തിനാണ് റെയില്‍വെ അടിപ്പാത യാഥാര്‍ത്ഥ്യമായതോടെ അറുതിയായത്. ഒരു ഘട്ടത്തില്‍ മുടങ്ങിപ്പോകുമെന്ന് തോന്നിയ പദ്ധതിയാണ് ഖാദര്‍ പള്ളത്തിന്റെ നേതൃത്വത്തില്‍ എംപിയെയും എംഎല്‍എയെയും കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ച് കൊണ്ട് വന്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് യാഥാര്‍ത്ഥ്യമാക്കിയത്.
Kerala, News, Pallam Railway Underway, Appreciation, Felicitaion, Kasargod, UAE Kasargod Pallam Muslim Jama-ath office bearers

നാടിന്റെ മത സാമൂഹ്യ വികസന രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച് പോരുന്ന ഖാദര്‍ പള്ളം മികച്ച കവിയും കൂടിയാണ്. ദുബൈയില്‍ നടന്ന യോഗത്തില്‍ അഹ് മദ് പടിഞ്ഞാര്‍ മുഖ്യാതിഥിയായിരുന്നു.

യുഎഇ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ആഷിഖ് റഹ് മാന്‍, ജനറല്‍ സെക്രട്ടറിയായി ജംഷിദ് പി ഇ, ട്രഷറര്‍ ആയി ലിസാനി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാര്‍: ഷാനവാസ് ബങ്കര, സമീര്‍ പള്ളം, മുഹമ്മദ് കുഞ്ഞി കൊപ്പല്‍, സാജു മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറിമാര്‍: ഫൈസല്‍ ബങ്കര, ബിലാല്‍, ഹംറാസ്, റഷീദ് പി എസ്.
Kerala, News, Pallam Railway Underway, Appreciation, Felicitaion, Kasargod, UAE Kasargod Pallam Muslim Jama-ath office bearers

ഉപദേശക സമിതി അംഗങ്ങള്‍: റഫീഖ് കൊപ്പല്‍, ഇഖ്ബാല്‍ പി എച്ച്, ഷാഫി സി എം, അഷ്‌റഫ് പാദാര്‍, സമീര്‍ ബായിക്കര. പ്രവര്‍ത്തക സമിതി അംഗങ്ങള്‍: ഇര്‍ഷാദ് കൊപ്പല്‍, റൗമാസ്, സാദിഖ് പീടികക്കാരന്‍, സുലൈമാന്‍ കൊപ്പല്‍, മുഷ്താഖ് പാദാര്‍, ഹാഷിഫ് സാഹിബ്, അഷ്‌റഫ് ബാഷ, സമാഹ് പീടികക്കാരന്‍, ഇമ്രാന്‍ ബങ്കര, യാസിന്‍ നൂര്‍, നിയാസ് പാദാര്‍, ആസിഫ് ആദൂര്‍, ജംഷിദ് യൂസഫ്.
Kerala, News, Pallam Railway Underway, Appreciation, Felicitaion, Kasargod, UAE Kasargod Pallam Muslim Jama-ath office bearers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pallam Railway Underway, Appreciation, Felicitaion, Kasargod, UAE Kasargod Pallam Muslim Jama-ath office bearers

Post a Comment