കാഞ്ഞങ്ങാട്: (my.kasargodvartha.com 16.01.2018) ട്രഷറി ഓഫീസിന്റെ മതില്‍ ഏതുസമയത്തും തകര്‍ന്നു വീഴാവുന്ന അവസ്ഥയില്‍. പുതിയകോട്ടയിലെ സബ് ട്രഷറിയുടെ മതിലാണ് അപകടഭീഷണിയുയര്‍ത്തുന്നത്. നഗരസഭ ഓഫീസിനോട് ചേര്‍ന്നുള്ള മതില്‍ അപകടാവസ്ഥയിലായി വര്‍ഷങ്ങളായിട്ടും പുതിക്കി പണിയാന്‍ തയ്യാറായിട്ടില്ല.
പുതിയകോട്ട ബസ് സ്റ്റോപ്പില്‍ നിന്നും അഗ്‌നിശമന സേന കേന്ദ്രത്തിലേക്ക് പോകുന്ന ട്രഷറി കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ മതിലാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. ഓട്ടോറിക്ഷ സ്റ്റാന്‍ഡും നഗരസഭ ശൗചാലയവും സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തുകൂടെ ദിവസേന നൂറ് കണക്കിന് ആളുകളാണ് നടന്നു പോകുന്നത്. തൊട്ടടുത്ത വിദ്യാലയങ്ങളിലേക്ക് ഒട്ടേറെ വിദ്യാര്‍ത്ഥികളും ഇതുവഴിതന്നെയാണ് നടന്നുപോകുന്നത്.
മതില്‍ അപകടാവസ്ഥയിലായതിനെ കുറിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനും നഗരസഭയിലും പലവട്ടം പരാതി നല്‍കിയിട്ടും ഇതുവരെയും നന്നാക്കാന്‍ തയ്യാറായിട്ടില്ല. വര്‍ഷങ്ങളായി സിനിമ പോസ്റ്ററുകളും നോട്ടീസുകളും പതിച്ചതിന്റെ ബലത്തിലാണ് ഈ മതില്‍ ഇപ്പോള്‍ താങ്ങിനില്‍ക്കുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ കനത്ത മഴയില്‍ മതില്‍ നിലംപൊത്തി യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News,Khanhangad, Puthiyakota, Bus stop, Treasury office, Fire force station, accident, Treasury wall in Bad condition