Join Whatsapp Group. Join now!

സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍

സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി Kerala, News, Kasargod, Thalangara.
തളങ്കര: (my.kasargodvartha.com 01.01.2018)  സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍. വെല്‍ഫിറ്റ് ഫൗണ്ടേഷനാണ് തളങ്കര പടിഞ്ഞാറില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍ നിര്‍മിച്ചത്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകൃതി ആസ്വദിച്ച് കൊച്ചുവര്‍ത്തമാനങ്ങളും പറഞ്ഞ് തളങ്കര പടിഞ്ഞാര്‍ തീരത്ത് ഒത്തുകൂടുക എന്ന ലക്ഷ്യത്തോടെയാണ് ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍ ആരംഭിച്ചത്.

പടിഞ്ഞാറില്‍ തകര്‍ന്നുകിടക്കുന്ന പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിച്ച് തീരദേശം മനോഹരമാക്കുന്നതിന് ടൂറിസം വകുപ്പിന്റെ സഹായം അഭ്യര്‍ത്ഥിക്കുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. മനോഹരമായ കോര്‍ണിഷ് നിര്‍മ്മിക്കാന്‍ ലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala, News, Kasargod, Thalangara


ചടങ്ങില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര എന്നിവര്‍ മുഖ്യാതിഥികളായി. യു.എ.ഇ കെ.ടി.പി.ജെ ജനറല്‍ സെക്രട്ടറി ബഷീര്‍ കല, ട്രഷറര്‍ ഹാഷിം വെല്‍ഫിറ്റ്, യാസീന്‍ അബ്ദുല്ല, ജാബിര്‍ പടിഞ്ഞാര്‍, ഷാഫി മസ്‌ക്കത്ത്, കെ.എം അബ്ദുല്ല, നാസര്‍ പടിഞ്ഞാര്‍, അഷ്ഫാക്കലി, സുബൈര്‍ പടിഞ്ഞാര്‍, ഇബ്രാഹിം എ.എം, മുഹമ്മദ് കുഞ്ഞി, ഹംസ, സിദ്ദീഖ് ഫെന്‍സി, റഫീഖ്, ഉസ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫൈസല്‍ പടിഞ്ഞാര്‍ സ്വാഗതവും സിദ്ദീഖ് പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അതിഥികളെ ആനയിച്ച് ഫൈബര്‍ ബോട്ടില്‍ സവാരിയും നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Thalangara, Tea and talk junction in Thalangara.

Post a Comment