Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് മനുഷ്യ ജാലികയില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ആയിരങ്ങള്‍ പ്രതിജ്ഞയെടുത്തു

രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക് ദിനമായ വെള്ളിയാഴ്ച രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ Kerala, News, Kasargod, Nileshwaram, SKSSF, Pledge.
നീലേശ്വരം: (my.kasargodvartha.com 27.01.2018) രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക് ദിനമായ വെള്ളിയാഴ്ച രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റി നീലേശ്വരത്ത് സംഘടിപ്പിച്ച മനുഷ്യ ജാലികയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകി എത്തിയത്. വിദ്വേഷ രാഷ്ട്രീയത്തിലൂടെ സര്‍വ തലങ്ങളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഫാസിസത്തെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുവാനുള്ള സന്ദേശമാണ് ജാലികയിലൂടെ സംഘടന കൈമാറുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പ്രവര്‍ത്തകര്‍ മനുഷ്യജാലികയില്‍ പ്രതിജ്ഞയെടുത്തു.


ഖാസി സി.എം ഉസ്താദിന്റെ കേസുമായി ബന്ധപ്പെട്ട് പുതിയ വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും നീതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഡ്ജ് ധരിച്ചാണ് പ്രവര്‍ത്തകര്‍ ജാലികയില്‍ അണിനിരന്നത്. രാവിലെ 9 മണിക്ക് സ്വാഗ സംഘം ചെയര്‍മാന്‍ സി കെ കെ മാണിയൂര്‍ ദേശീയ പതാക ഉയര്‍ത്തി. വൈകിട്ട് 4 മണിക്ക് കരുവാച്ചേരി ജുമാ മസ്ജിദ് പരിസരത്ത് നിന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ല ജന.സെക്രട്ടറിയുമായ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി പതാക കൈമാറി ആരംഭിച്ച റാലിയില്‍ ശാഖാ, ക്യാമ്പസ്, ദര്‍സ് അറബിക് കോളജുകളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച വിഖായ കാമ്പസ് ത്വലബ വിദ്യാര്‍ത്ഥികള്‍ ദേശീയ പതാകയെ അലേകനം ചെയ്യുന്ന ഡ്രസ്സ് കോഡ് ധരിച്ചു കൊണ്ടുമാണ് റാലിയില്‍ അണിനിരന്നത്. പതിനൊന്ന് മേഖലകളിലെ പ്രവര്‍ത്തകര്‍ ഓരോ മേഖല ബാനറുകള്‍ക്ക് പിന്നിലും അണിനിരന്നു. ഖാസി സിഎം അബ്ദുല്ലയുടെ ദുരൂഹ മരണം സംബന്ധിച്ച് നീലേശ്വരത്തെ ഒരു കേന്ദ്രത്തിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യജാലിക നീലേശ്വരത്ത് സംഘടിപ്പിച്ചത്.


അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി പടന്ന, സുഹൈര്‍ അസ്ഹരി, മുഹമ്മദലി, സുബൈര്‍ ദാരിമി പടന്ന, സലാം ഫൈസി പേരാല്‍, സിദ്ദീഖ് അസ്ഹരി, യൂനുസ് ഫൈസി, നാഫിഹ് അസ്അദി, ശരീഫ് നിസാമി മുഗു, യൂനുസ് ഹസനി, ഇസ്മായില്‍ മച്ചംപാടി, സിദ്ദീഖ് ബെളിഞ്ചം, റഷീദ് ഫൈസി, ശറഫുദ്ദീന്‍ കുണിയ, എം.എ ഖലീല്‍, മുഹമ്മദ് ഫൈസി ഐ പി, മൊയ്തു ചെര്‍ക്കള, ഫാറൂഖ് ദാരിമി കൊല്ലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വിവിധ മത രാഷ്ട്രീയ സാമൂഹിയ സാംസ്‌കാരിക നേതാക്കളടക്കം ആയിരങ്ങള്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയും പ്രതിജ്ഞ ചൊല്ലി ജാലിക തീര്‍ത്തു. ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ടന്റ് ഖാസി ത്വാഖ അഹ് മദ് മൗലവി അല്‍അസ്ഹരി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി കെ കെ മാണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതവും കോട്ടപ്പുറം സ്വാദിഖിയ്യ കോളജ് വിദ്യാര്‍ത്ഥികള്‍ ദേശീയോദ്ഗ്രന്ഥന ഗാനവും മമ്മുട്ടി നിസാമി വയനാട് പ്രമേയ പ്രഭാഷണവും നടത്തി.


യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, ടി കെ പൂക്കോയ തങ്ങള്‍, എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എ ജി സി ബഷീര്‍, ഇ എം കുട്ടി ഹാജി, ചെങ്കളം അബ്ദുല്ല ഫൈസി, ചെര്‍ക്കളം അഹ് മദ് മുസ്ലിയാര്‍, മൊയ്തു മൗലവി കാഞ്ഞങ്ങാട്, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, യു സഅദ് ഹാജി, സുഹൈര്‍ അസ്ഹരി, സുബൈര്‍ ദാരിമി അല്‍ഖാസിമി, ടിവി അഹ് മദ് ദാരിമി, അബ്ദുല്‍ അസീസ് അശ്‌റഫി, അശ്‌റഫ് മിസ്ബാഹി, ശരീഫ് ഹാജി പടന്ന, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹബീബുല്ല ദാരിമി നാസര്‍ ഫൈസി, ബശീര്‍ ദാരിമി, ശമിര്‍ ഹൈതമി, സത്താര്‍ ചന്തേര, ഇസ്മായില്‍ ചന്തേര, ഫൈസല്‍ പേരോല്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, എന്‍ പി.എം ശറഫുദ്ദീന്‍ തങ്ങള്‍, എന്‍ പി.എം സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, ശഹീര്‍ പളളിക്കര, അഫ്‌സല്‍ മര്‍ക്കസ, സമദ് ഹാജി, ഗഫൂര്‍ ഹാജി, ലത്തീഫ് തൈക്കടപ്പുറം, ലത്തീഫ് കൊല്ലമ്പാടി, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ അല്‍ ഖാസിമി നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Nileshwaram, SKSSF, Pledge,  SKSSF march; Pledge against terrorism.

Post a Comment