Join Whatsapp Group. Join now!

എസ്.ജെ.എം മദ്‌റസ സമ്മേളനം; ജില്ലാതല ഉദ്ഘാടനം 10ന്

എസ്.ജെ.എം. മദ്‌റസ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം 10ന് Kerala, News, Kasargod, SJM Madrasa conference; District inauguration on 10th.
കാസര്‍കോട്: (my.kasargodvartha.com 06.01.2018) എസ്.ജെ.എം. മദ്‌റസ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം 10ന് നടക്കുമെന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലകളിലും ജനുവരി 10നാണ് സമ്മേളനം. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കുമ്പള റെയ്ഞ്ചിലെ കൊടിയമ്മ ശിബിലി നഗര്‍ മദ്‌റസയില്‍ നടക്കും. ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സിലബസ് അനുസരിച്ച് മദ്‌റസ പഠനം നടക്കുന്ന മദ്‌റസകളിലാണ് സമ്മേളനം. മദ്‌റസാ മുഅല്ലിംകളുടെ കൂട്ടായ്മയായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമ്മീന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ 8862 കേന്ദ്രങ്ങളില്‍ സമ്മേളനം നടക്കും. ധര്‍മം നശിക്കരുത്, ലോകം നിലനില്‍ക്കണം എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.

Kerala, News, Kasargod, SJM Madrasa conference; District inauguration on 10th.

ബാധ്യതകള്‍ മറക്കുന്ന സമൂഹം, ലഹരിയുടെ ആലസ്യത്തിലകപ്പെട്ട നവലോകം, സംരക്ഷിക്കപ്പെടാത്ത വാര്‍ധക്യം, ടെക്‌നോളജിയിലൂടെ വളര്‍ച്ചയില്‍ അപകടങ്ങളില്‍ ചെന്നുചാടുന്ന കൗമാരം തുടങ്ങി അധര്‍മം എല്ലാ മേഖലയേയും ആപാദചൂഡം ഗ്രസിച്ച സാഹചര്യത്തിലാണ് ബോധവല്‍ക്കരണം ലക്ഷ്യം വെച്ച് എസ്.ജെ.എം. മദ്‌റസ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളന ഭാഗമായി മുഴുവന്‍ മദ്‌റസകളിലും മസ് ലിസുന്നിസാഅ് കുടുംബ സംഗമവും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും നടക്കും. സമ്മേളനത്തില്‍ നിര്‍ധരായ വിദ്യാര്‍ത്ഥികളേയും രോഗികളായ അധ്യാപകരേയും സഹായിക്കുന്ന കാരുണ്യ ഹസ്തവും യോഗ്യരായ മാനേജ്‌മെന്റ് അംഗങ്ങളെ ആദരിക്കലും അധ്യാപകര്‍ക്ക് ബഹുമതിയും നല്‍കും.

സമസ്ത കേന്ദ്ര മുശാവറ അംഗം കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എസ്.ജെ.എം. ജില്ല പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് ആവളം പ്രസംഗിക്കും. ഖലീല്‍ ഹിമമി സഖാഫി, ഉസ്മാന്‍ സഖാഫി തലക്കി, മമ്മാലി അന്തുഞ്ഞി, അബ്ദുള്ള പുതിയപുര, അബ്ദുള്ള ഹാജി, അബ്ദുസ്സല്ലാം, അബ്ദുറഹീം തുടങ്ങിയവര്‍ സംബന്ധിക്കും.

ജനുവരി 17ന് മുഴുവന്‍ റെയ്ഞ്ചുകളിലും റെയ്ഞ്ചുതല ഉദ്ഘാടനം നടക്കും. കാസര്‍കോട് റെയ്ഞ്ച് -സി.എം. മടവൂര്‍ സ്്മാരക മദ്‌റസ പെരിയടുക്കം, പരപ്പ- മിഫ്ത്താഹുല്‍ ഉലൂം മദ്‌റസ കമ്മാടം, തൃക്കരിപ്പൂര്‍- ഹയാത്തുല്‍ ഇസ്ലാം മദ്‌റസ വെളളച്ചാല്‍, കുണിയ- നജാത്തുല്‍ ഈമാന്‍ മദ്‌റസ കുണിയ, പെരുമ്പട്ട -നുസ്‌റത്തുല്‍ ഇസ്ലാം മദ്‌റസ പോത്താംകണ്ടം, കാഞ്ഞങ്ങാട് -ബുസ്ത്താനുല്‍ ആരിഫീന്‍ സുന്നി സെക്കന്‍ഡറി മദ്‌റസ, കുമ്പള -മുനീറുല്‍ ഇസ്ലാം മദ്‌റസ മൈമൂന്‍ നഗര്‍, മഞ്ചേശ്വരം- മനാറുല്‍ ഹിദായ മദ്‌റസ ബജ്ജങ്കള, ബദിയടുക്ക -മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ തുപ്പക്കല്ല്, പുത്തിഗെ- രിഫാഈയ്യ മദ്‌റസ സുബൈക്കട്ട, ബേടകം- നൂരാനിയ മദ്‌റസ കുണ്ടംകുഴി, ദേളി -സിറാജുല്‍ ഹുദാ മദ്‌റസ കട്ടക്കാല്‍, ദേലംപാടി -തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്‌റസ എടോണി, പൈവളിഗെ- തഖവീമുല്‍ ഖുര്‍ആന്‍ മദ്‌റസ ചിപ്പാര്‍, വൊര്‍ക്കാടി- ഹിദായത്തുസ്സിബ് യാന്‍ സുന്നി മദ്‌റസ ദൈഗോളി.

വാര്‍ത്താ സമ്മേളനത്തില്‍ അശ്‌റഫ് സഅദി (പ്രസിഡന്റ് എസ്.ജെ.എം. ജില്ല), ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (ജനറല്‍ സെക്രട്ടറി എസ്.ജെ.എം. ജില്ല), ഇല്ല്യാസ് കൊറ്റുമ്പ (സെക്രട്ടറി എസ്.ജെ.എം. ജില്ല), അബ്ദുലതീഫ് മൗലവി (സെക്രട്ടറി എസ്.ജെ.എം. ജില്ല) തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, SJM Madrasa conference; District inauguration on 10th.

Post a Comment