കാസര്‍കോട്: (my.kasargodvartha.com 02.01.2018) കഴിഞ്ഞ ദിവസം അണങ്കൂരില്‍ പോലീസ് വാഹന പരിശോധനക്കിടെ പിന്നില്‍ നിന്നുമെത്തിയ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സമഗ്ര അനേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ് ഡി പി ഐ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കാസര്‍കോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. മുനിസിപ്പല്‍ പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്ന്, സെക്രട്ടറി മനാഫ്, സിറാജ് നഗര്‍, സമീര്‍ തളങ്കര, മുഹമ്മദ് കരിംമ്പളം, എസ് എ അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Keywords: Kerala, News, SDPI Protest against police