Join Whatsapp Group. Join now!

ഒന്നരവര്‍ഷം മുമ്പ് രൂപപ്പെട്ട റോഡിലെ കുഴി നികത്തിയില്ല; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

ഒന്നരവര്‍ഷം മുമ്പ് രൂപപ്പെട്ട റോഡിലെ കുഴി നികത്താത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. നെല്ലിക്കുന്ന് കടപ്പുറം റോഡിനെയാണ് അധികാരികള്‍ അവഗണിക്കുKasaragod, Kerala, news, Nellikunnu, Road, Pit in Road; Natives in protest
കാസര്‍കോട്: (www.kasargodvartha.com 12.01.2018) ഒന്നരവര്‍ഷം മുമ്പ് രൂപപ്പെട്ട റോഡിലെ കുഴി നികത്താത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. നെല്ലിക്കുന്ന് കടപ്പുറം റോഡിനെയാണ് അധികാരികള്‍ അവഗണിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ നിലനില്‍ക്കുന്ന കുഴി അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.

ഇരുചക്രവാഹനങ്ങള്‍ അടക്കം ഈ കുഴിയില്‍ വീഴുന്നത് പതിവായിട്ടുണ്ട്. കുഴി നികത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ഇനിയും അലംഭാവം തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Nellikunnu, Road, Pit in Road; Natives in protest

Post a Comment