Join Whatsapp Group. Join now!

കുടിവെള്ള പൈപ്പ് പൊട്ടി അഗാധഗര്‍ത്തം രൂപപ്പെട്ടു; റോഡ് ഗതാഗതം അവതാളത്തില്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിസ്സംഗത

നഗരത്തിലേക്ക് കുടിവെള്ളമെത്തുന്ന പ്രധാന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് Kerala, News, Pipe, Report, Solution, Authority, Water, Complaint, Year, Old.
കാസര്‍കോട്: (my.kasargodvartha.com 16.01.2018) നഗരത്തിലേക്ക് കുടിവെള്ളമെത്തുന്ന പ്രധാന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി. വെള്ളം കുത്തിയൊഴുകി റോഡിന് സമീപം അഗാധഗര്‍ത്തവും രൂപപ്പെട്ടു. കാസര്‍കോട് കോട്ടക്കണ്ണി റോഡിന് സമീപമാണ് കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. റോഡിന്റെ ഒരു ഭാഗം വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഇടിഞ്ഞുപോയി.

ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. നഗരത്തില്‍ അടിക്കടി കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതുമൂലം നഗരവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. നാല്‍പത വര്‍ഷത്തിലേറെ പഴക്കമുള്ള പൈപ്പുകള്‍ മാറ്റാത്തതാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പൈപ്പ് പൊട്ടുന്ന സംഭവങ്ങള്‍ ദിനംപ്രതി റിപോര്‍ട്ട് ചെയ്യുമ്പോള്‍ ശാശ്വത പരിഹാരമുണ്ടാക്കാതെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്നാണ് ആക്ഷേപം.

Photo: Shrikanth Kasaragod



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News,  Pipe,  Report,  Solution,  Authority,  Water,  Complaint,  Year,  Old, Pipe damaged; Water leaked.
< !- START disable copy paste -->

Post a Comment