Join Whatsapp Group. Join now!

താജുല്‍ ഉലമയും നൂറുല്‍ ഉലമയും സമൂഹത്തിന് ആദര്‍ശ കരുത്ത് നല്‍കി: എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍

സമൂഹത്തെ ആദര്‍ശ ധീരതയോടെ നയിക്കാന്‍ സ്ഥൈര്യവും കരുത്തും പകര്‍ന്നു നല്‍കിയ നേതാക്കളായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമയുമെന്ന് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശ Kerala, News, M. Alikkunhi Musliyar on Thajul Ulama and Noorul Ulama
ദേളി: (my.kasargodvartha.com 15.01.2018) സമൂഹത്തെ ആദര്‍ശ ധീരതയോടെ നയിക്കാന്‍ സ്ഥൈര്യവും കരുത്തും പകര്‍ന്നു നല്‍കിയ നേതാക്കളായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമയുമെന്ന് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ പറഞ്ഞു. ദേളി സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രാരംഭ സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആദര്‍ശപരമായ ഐക്യത്തിന് വേണ്ടി ശബ്ദിക്കുകയും ബിദ്അത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തവരായിരുന്നു ഇരുവരും. വിശ്വാസി സമൂഹം കൂടുതല്‍ ഐക്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ സമയത്ത് ഈ മഹത്തുക്കള്‍ പകര്‍ന്ന് നല്‍കിയ ആദര്‍ശ വഴിക്ക് ഏറെ പ്രസക്തിയുണ്ട്. ലോകത്ത് നാശം വിതക്കുന്ന ബിദ്അത്തിനെതിരെ ആദര്‍ശ ഐക്യം യാഥാര്‍ത്യമാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, M. Alikkunhi Musliyar on Thajul Ulama and Noorul Ulama
< !- START disable copy paste -->

Post a Comment