കാസര്‍കോട്: (my.kasargodvartha.com 30.01.2018) പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കു പോലും സുരക്ഷയില്ലാത്ത അവസ്ഥ അതീവ ഗൗരവമര്‍ഹിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്. നാല് സ്ത്രീകള്‍ ജില്ലയില്‍ കൊല്ലപ്പെടുകയും ഈ കേസുകളില്‍ പ്രതികളൊന്നും പിടിയിലാകാതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. നാല് സ്ത്രീകളില്‍ മൂന്നു പേരും പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നു താമസിച്ചിരുന്നത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കു പോലും സുരക്ഷയില്ലെന്നതിന്റെ തെളിവാണിത്. വിവിധ മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ ആധിപത്യവും ഇടപെടലുകളും കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നില്ല. കാസര്‍കോട്ട് ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കേരളത്തിലെ മൊത്തത്തിലുള്ള അവസ്ഥയും ഇതു തന്നെയാണ്. പോലീസ് സേനയില്‍ കമ്മ്യൂണിസ്റ്റുകാര്‍ അല്ലാത്തവരെ വെച്ചുപൊറുപ്പിക്കുന്നില്ല. പോലീസിനെ രാഷ്ട്രീയ വത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സിപിഎം ഗ്രാമങ്ങളില്‍ ദാഇഷ് തീവ്രവാദികള്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നു. സിറിയയില്‍ കൊല്ലപ്പെട്ട ദാഇഷ് തീവ്രവാദികളായ അഞ്ചു പേര് സിപിഎമ്മിന്റെ കണ്ണൂരിലെ കോട്ടയില്‍ നിന്നുള്ളവരാണ്. ഇവിടെ നിന്നും മറ്റു പലരും സിറിയയില്‍പോയി ദാഇഷില്‍ ചേര്‍ന്നു കഴിഞ്ഞു. ആര് എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ജിഹാദി സംഘടനകള്‍ തക്കം പാര്്ത്ത് കഴിയുകയാണ്. ദാഇഷിന്റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ശ്യാമപ്രസാദ്. നേരത്തെ അശ്വിന് കുമാര്‍, സച്ചിന് ഗോകുല്‍ എന്നീ ആര് എസ് എസ് പ്രവര്‍ത്തകരെ ജിഹാദി സംഘങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. ഇവര്‍ക്കൊക്കെ വളരാനുള്ള സാഹചര്യം സിപിഎം ഒരുക്കിക്കൊടുക്കുകയാണ്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് തികഞ്ഞ നിഷ്ക്രിയത്വമാണ് പാലിക്കുന്നത്. ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തെ ആഭ്യന്തര വകുപ്പ് നിസാരവത്കരിക്കുന്നു. ലോക്കല്‍ പോലീസാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
കൊലയാളികളെ പോലീസ് അറസ്റ്റു ചെയ്തുവെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നില്ല. എഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ദ്ധ കുറ്റാന്വേഷണ സംഘത്തെ കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കാനും സര്‍ക്കാരിന് താത്പര്യമില്ല. ഇതൊക്കെ ജിഹാദി സംഘടനകള്‍ക്ക് കേരളത്തില്‍ ശക്തിപ്രാപിക്കാന്‍ അവസരമൊരുക്കുകയാണ്. കേരളാ പോലീസിന് ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്‍ ഐ എയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് തയ്യാറാകേണ്ടത്. ഭീതിജനകമായ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് കുമ്മനം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kummanam Rajasekharan against CPM
< !- START disable copy paste -->Keywords: Kerala, News, Kummanam Rajasekharan against CPM