Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി വിളിച്ചോതുന്ന പ്രദര്‍ശന വൈവിധ്യങ്ങള്‍ ശ്രദ്ധേയമാകുന്നു

വിദ്യാര്‍ത്ഥികളുടെ സര്‍ഗ ഭാവനകള്‍ ചിറകുവിരിക്കുന്ന പ്രദര്‍ശന വൈവിധ്യങ്ങള്‍ Kerala, News, Kasargod, Koliyadukkam, Apsara Public School, Expo, Innos 2018 Expo in Apsara Public School.
കോളിയടുക്കം: (my.kasargodvartha.com 23.01.2018) വിദ്യാര്‍ത്ഥികളുടെ സര്‍ഗ ഭാവനകള്‍ ചിറകുവിരിക്കുന്ന പ്രദര്‍ശന വൈവിധ്യങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളിലാണ് 'ഇന്നോസ് 2018' എക്സ്പോ എന്ന പേരില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ ക്രിയാത്മക ശേഷി വളര്‍ത്തിയെടുക്കുവാനും പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സക്രിയമാക്കുവാനും ലക്ഷ്യമിട്ടാണ് പ്രദര്‍ശനം.

Kerala, News, Kasargod, Koliyadukkam, Apsara Public School, Expo, Innos 2018 Expo in Apsara Public School.

രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന പ്രദര്‍ശന മേളയില്‍ ശാസ്ത്ര, സാങ്കേതിക, സാമൂഹിക, ഭൗതിക, രസതന്ത്ര, പുരാവസ്തു, കരകൗശലമേഖലകളിലെ വസ്തുക്കളും പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും പ്രദര്‍ശിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച വര്‍ക്കിംഗ് മോഡലുകള്‍, റോബോട്ടുകള്‍, ഡ്രോണുകള്‍, ഗണിതശാസ്ത്ര ആര്‍ക്കിടെക്ചര്‍ മോഡലുകള്‍, ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളുടെ ശേഖരം എന്നിവ മേളയുടെ ആകര്‍ഷക ഘടകങ്ങളാണ്.

Kerala, News, Kasargod, Koliyadukkam, Apsara Public School, Expo, Innos 2018 Expo in Apsara Public School.


Kerala, News, Kasargod, Koliyadukkam, Apsara Public School, Expo, Innos 2018 Expo in Apsara Public School.

ഐടി രംഗത്തെ നൂതന സംവിധാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ കൗതുകമുളവാക്കുന്നു. എത്തിക്കല്‍ ഹാക്കിങ്, സൈബര്‍ സുരക്ഷാ രംഗങ്ങളിലെ നിരവധി മോഡലുകള്‍ എന്നിവ സ്റ്റാളിലുണ്ട്. കൂടാതെ പരിയാരം മെഡിക്കല്‍ കോളേജിന്റെ അനാട്ടമി വിഭാഗം, മഹാത്മാ മോഡല്‍ ബഡ്‌സ് സ്‌കൂള്‍, മാര്‍ത്തോമ കോളേജ് ചെര്‍ക്കള, അല്‍റാസി കാസര്‍കോട്, മാലിക്ദീനാര്‍ ഗ്രാജ്വേഷന്‍ കോളേജ്, സെഞ്ച്വറി ഡെന്റല്‍ കോളേജ്, റോഡ്സേഫ്റ്റി ഡിപ്പാര്‍ട്ടമെന്റ്, പാമ്പ് പ്രദര്‍ശനം തുടങ്ങിയവയുടെ സ്റ്റാളുകളും എക്സ്പോയിലുണ്ട്.

Kerala, News, Kasargod, Koliyadukkam, Apsara Public School, Expo, Innos 2018 Expo in Apsara Public School.

എക്സ്‌പോയുടെ ഉദ്ഘാടനം സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്ല എം ഹനീഫിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ സി പി സി ആര്‍ ഐ സീനിയര്‍ ശാസ്ത്രജ്ഞന്‍ കെ ഷംസുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് എം എ ഹാരിസ്സന്ദേശ പ്രഭാഷണം നടത്തി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, വാര്‍ഡ് മെമ്പര്‍ ഗീത എന്നിവര്‍ സംസാരിച്ചു.

Kerala, News, Kasargod, Koliyadukkam, Apsara Public School, Expo, Innos 2018 Expo in Apsara Public School.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ അലി സ്വാഗതവും സ്‌കൂള്‍ ലീഡര്‍ അന്‍സില്‍ നന്ദിയും രേഖപ്പെടുത്തി. രണ്ടു ദിവസങ്ങളിലെ പ്രദര്‍ശനം വീക്ഷിക്കുന്നതിനായി പരിസരത്തെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കു സൗകര്യം ഏര്‍െപ്പടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Koliyadukkam, Apsara Public School, Expo, Innos 2018 Expo in Apsara Public School.

Post a Comment