കാസറകോട്: (www.kasargodvartha.com 09.01.2018) ഗതാഗത- ആരോഗ്യ മേഖലയില്‍ കാസര്‍കോടിനെ അവഗണിക്കുന്നതിനെതിരെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്ക് ജി.എച്ച്.എം സംഘടന പരിഹാര നിര്‍ദേശങ്ങളടങ്ങിയ വിശദമായ നിവേദനം സമര്‍പ്പിച്ചു. സിപിസിആര്‍ഐയിലെ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ സമയത്തായിരുന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് ജി.എച്ച്.എം ഭാരവാഹികളായ ബുര്‍ഹാന്‍ തളങ്കര, റിസ് വാന്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കിയത്. എം എല്‍ എയുടെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്.
കാസര്‍കോടിന്റെ റെയില്‍വേ അവഗണനയെക്കുറിച്ചും റെയില്‍വേയുടെ ഭാഗത്തു നിന്നുമുണ്ടാകേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെക്കുറിച്ചും കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ വേണ്ടതിന്റെ ആവശ്യകതയും നിവേദനത്തില്‍ വിശദീകരിച്ചു. കേന്ദ്ര സര്‍വകലാശാലയുടെ മെഡിക്കല്‍ കോളജ് പെരിയ ക്യാമ്പസില്‍ തന്നെ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും അതിന്റെ ന്യായമായ കാരണങ്ങളടങ്ങിയ പഠന റിപ്പോര്‍ട്ടും സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റും മന്ത്രിക്ക് കൈമാറി.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ജി.എച്ച്.എം ഭാരവാഹികളുന്നയിച്ച വിഷയത്തിന്റെ പ്രസക്തിയെ കുറിച്ച് സദാനന്ദ ഗൗഡയ്ക്ക് വിശദീകരിച്ചു. റെയില്‍വേ നിവേദനം കേന്ദ്ര റെയില്‍വേ മന്ത്രിക്കും, കേന്ദ്ര സര്‍വകലാശാ നിവേദനം എം എച്ച് ആര്‍ ഡി മിനിസ്റ്റര്‍ക്കും നല്‍കാമെന്നും അടുത്ത മാസം ബംഗളൂരു സന്ദര്‍ശിക്കുന്ന കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഒരുക്കാമെന്നും സദാനന്ദ ഗൗഡ ഉറപ്പു നല്‍കിയതായി ജി.എച്ച്.എം ഭാരവാഹികള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, News, Railway, Bjp, President, Health sector, Document, Govt. Ignoring Kasaragod; GHM Memorandum submitted to Central minister.