Join Whatsapp Group. Join now!

മൊഗ്രാലിനെ ഭിക്ഷാടന രഹിത ഗ്രാമമാക്കണം: ഫ്രണ്ട്‌സ് ക്ലബ്ബ്

ഭിക്ഷാടനത്തിന്റെ മറവില്‍ കൊലയും കവര്‍ച്ചയും കുട്ടികളെ തട്ടിക്കൊണ്ടുപോകലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മൊഗ്രാലിനെ ഭിക്ഷാടന രഹിത Kerala, News,Kasaragod, Mogral, Crime, Frends club,
മൊഗ്രാല്‍: (my.kasargodvartha.com 21.01.2018) ഭിക്ഷാടനത്തിന്റെ മറവില്‍ കൊലയും കവര്‍ച്ചയും കുട്ടികളെ തട്ടിക്കൊണ്ടുപോകലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മൊഗ്രാലിനെ ഭിക്ഷാടന രഹിത ഗ്രാമമാക്കാന്‍ ജമാഅത്ത് കമ്മിറ്റികള്‍ മുന്‍കൈ എടുക്കണമെന്ന് ഫ്രണ്ട്‌സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗം ആവശ്യയപ്പെട്ടു.     ഭിക്ഷാടനത്തിന്റെ മറവില്‍ നടക്കുന്ന പിടിച്ചുപറിയും മാഫിയ പ്രവര്‍ത്തനങ്ങളുംമൂലം ജനങ്ങള്‍ ഭീതിയിലാണ്. ഇതിന് പരിഹാരമെന്നോണം നാട്ടില്‍ ഭിക്ഷാടനം നിരോധിക്കണമെന്നാണ് ക്ലബിന്റെ ആവശ്യം.

ജില്ലയിലെ ചില പ്രദേശങ്ങളിലെ ജമാഅത്ത് കമ്മിറ്റികള്‍ ഇത്തരത്തില്‍ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെ മൊഗ്രാലിലും ഭിക്ഷാടനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റികളെ സമീപിക്കാനും വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു.

മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം എം എ മൂസ യോഗം ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ സെഡ് എ  മൊഗ്രാല്‍ യോഗനടപടികള്‍ നിയന്ത്രിച്ചു. എം പി എ ഖാദര്‍, ബഷീര്‍ ഫിര്‍ദൗസ്, എച്ച് എ ഖാലിദ്, സിദ്ദീഖ്, ഷറഫുദ്ദീന്‍, ഫാറൂഖ്, ആദില്‍, ജംഷീര്‍, അഷ്‌റഫ്, ജലാല്‍, കെ വി  അഷ്‌റഫ്, പി.എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. ലിയാഖത്ത് വാര്‍ഷിക റിപോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. താജുദ്ദീന്‍ സ്വാഗതം പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികളായി അഷ്‌റഫ് (പ്രസിഡണ്ട്), ടി.എ ജലാല്‍, എം എസ് അബദുല്ല, അസീസ് ടൈലര്‍ (വൈസ് പ്രസിഡണ്ടുമാര്‍), നൗഷാദ് എസ് കെ (ജനറല്‍ സെക്രട്ടറി), പി എസ് സിദ്ദീഖ്, ജംഷീര്‍ ബണ്ണാത്തംകടവ്, മുനവ്വര്‍ എം എസ് (ജോ. സെക്രട്ടറിമാര്‍), എം എസ് അഷ്‌റഫ് (ട്രഷറര്‍) എന്നിവരേയും ചെയര്‍മാനായി എം എ മൂസയെയും ജനറല്‍ കണ്‍വീനറായി എം പി എ ഖാദറിനെയും തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,Kasaragod, Mogral, Crime, Frends club, Friends club demands ban begging in Mogral
< !- START disable copy paste -->,

Post a Comment