Join Whatsapp Group. Join now!

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മികച്ച പ്രകടനം നടത്തിയവര്‍ക്ക് അനുമോദനം

തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളെ യുണൈറ്റഡ് ക്ലബ് ചാത്തങ്കൈ അനുമോദിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗംKerala, News, Kalolsavam, Felicitation for State School Kalolsavam winners
മേല്‍പറമ്പ്: (my.kasargodvartha.com 15.01.2018) തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളെ യുണൈറ്റഡ് ക്ലബ് ചാത്തങ്കൈ അനുമോദിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ ടീമിലെ അംഗങ്ങളായ അബൂത്വാഹിര്‍, മിന്നത്തുല്ല, യു പി വിഭാഗം ഗണിത ശാസ്ത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അഖില്‍ എന്നിവരെയാണ് ക്ലബ് അനുമോദിച്ചത്.


ചടങ്ങ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ മണികണ്ഠന്‍, ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷാഫി ബാവിക്കര, ഹമീദ് ചാത്തങ്കൈ, അബൂബക്കര്‍ കടാങ്കോട് എന്നിവര്‍ അശംസകള്‍ നേര്‍ന്നു.

Keywords: Kerala, News, Kalolsavam, Felicitation for State School Kalolsavam winners
< !- START disable copy paste -->

Post a Comment