ദമ്മാം: (my.kasargodvartha.com 29.01.2018) ഇ.വൈ.സി.സി എരിയാലിന്റെ സൗദി കമ്മിറ്റി നിലവില്‍ വന്നു. ദമ്മാമില്‍ വെച്ച് നടന്ന സൗദി കമ്മിറ്റി രൂപീകരണ യോഗത്തില്‍ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി യൂസുഫ് ഹാജി എരിയാല്‍ (പ്രസിഡണ്ട്), നവാബ് മുഹമ്മദ് (ജനറല്‍ സെക്രട്ടറി), ശുക്കൂര്‍ തങ്ങള്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഷിഹാബ് എരിയാല്‍, റിയാസ് അക്കര (വൈസ് പ്രസിഡണ്ടുമാര്‍), അന്‍വര്‍ ഖാന്‍, നൗഷാദ് അട്ടഗോളി ചേരങ്കൈ (ജോയിന്റ് സെക്രട്ടറിമാര്‍), സുല്‍ഫിക്കര്‍ അലി ചേരങ്കൈ, ലത്വീഫ് ദ്വീപ് ചേരങ്കൈ, മുഷ്താഖ് കാക്കു ചേരങ്കൈ, ജുനൈദ് എരിയാല്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍).
റസാഖ് സഖാഫി അട്ടഗോളി യോഗം ഉദ്ഘാടനം ചെയ്തു. യൂസുഫ് എരിയാല്‍ അധ്യക്ഷത വഹിച്ചു. ഉബൈദ് മുസ് ലിയാര്‍ പുന്നൂര്‍, അബ്ദുര്‍ റഹ് മാന്‍ കുണ്ടൂര്‍, റിയാസ് അക്കര, റഷീദ് കോട്ടപ്പുറം, ശിഹാബ് എരിയാല്‍, അന്‍വര്‍ ഖാന്‍ ചേരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു. ഷുക്കൂര്‍ തങ്ങള്‍ സ്വാഗതവും നവാബ് മുഹമ്മദ് നന്ദിയും പറഞ്ഞു.
യൂസുഫ് ഹാജി എരിയാല്‍ (പ്രസിഡണ്ട്
നവാബ് മുഹമ്മദ് (ജനറല്‍ സെക്രട്ടറി)
ശുക്കൂര്‍ തങ്ങള്‍ (ട്രഷറര്‍)
Keywords: Gulf, News, Dhamam, Dubai, EYCC Saudi committee bearers.