Join Whatsapp Group. Join now!

ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: കിരീടം ബാച്ചിലേഴ്‌സ് പുത്തൂരിന്

കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 2017 -18 വര്‍ഷത്തെ മിക്‌സ് ഒറിജിനല്‍സ് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ബാച്ചിലേഴ്സ് പുത്തൂര്‍ ജേ Kerala, News, District D Division Cricket League; Bachelors Puthur champions
കാസര്‍കോട്: (my.kasargodvartha.com 07.01.2018) കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 2017 -18  വര്‍ഷത്തെ മിക്‌സ് ഒറിജിനല്‍സ് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ബാച്ചിലേഴ്സ് പുത്തൂര്‍ ജേതാക്കളായി. ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ജാസ് ബദര്‍നഗറിനെ 51 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബാച്ചിലേഴ്സ് പുത്തൂര്‍ ജേതാക്കളായത്.

ബാസിത്തിന്റെയും സുബൈറിന്റെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാച്ചിലേഴ്സ് 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. ജാസ് ബദര്‍ നഗറിനു വേണ്ടി അര്‍ഷാദ് മൂന്ന് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ജാസ് ബദര്‍നഗര്‍ 29 ഓവറില്‍ 150 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. റിയാസും സിദ്ദീഖും 43 റണ്‍സ് വീതം നേടി തിളങ്ങിയെങ്കിലും ജാസിന് വിജയം നേടാനായില്ല.

ബാച്ചിലേഴ്‌സിന്റെ ബാസിത് മൂന്നും ഷമീം സുബൈര്‍, വസീം എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ കരസ്ഥമാക്കി. ഫൈനല്‍ മത്സരത്തിലെ മാന് ഓഫ് ദി മാച്ച് ആയി ബാസിത്തിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനം കാഴ്ചവെച്ച ബാച്ചിലേഴ്‌സിന്റെ ബാസിതിനെ ടൂര്‍ണമെന്റിലെ താരമായും മികച്ച ബൗളറായും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി സിറ്റി ചാലക്കുന്നിന്റെ നൗഷാദിനെയും തിരഞ്ഞെടുത്തു.

മത്സരങ്ങളുടെ സമ്മാനദാനം മുന്‍ ദേശീയ കബ്ബടി താരം ജഗദീഷ് കുമ്പള നിര്‍വ്വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നൗഫല്‍ തളങ്കര, ട്രഷറര്‍ ഷുക്കൂര്‍ ചെര്‍ക്കളം, കെസിഎ മെമ്പര്‍ ഇഖ്ബാല്‍ ടിഎം, വൈസ് പ്രസിഡണ്ടുമാരായ സലീം എന്‍ എം, കബീര്‍ കമ്പാര്‍, ഫൈസല്‍ കുണ്ടില്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സലാം ചെര്‍ക്കള, അസീസ് പെരുമ്പള, സബ് കമ്മിറ്റി ചെയര്‍മാന്മാരായ ഫൈസല്‍ ചേരൂര്‍, ഖലീല്‍ പരവനടുക്കം, ക്യൂറേറ്റര്‍ ലത്വീഫ് പെര്‍വാഡ്, അമ്പയര്‍മാരായ സന്തോഷ് കുമാര്‍, മുസമ്മില്‍ എന്നിവര്‍ സംബന്ധിച്ചു.


 ബാച്ചിലേഴ്‌സ് പുത്തൂർ ടീം

ജാസ് ബദര്‍നഗർ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, District D Division Cricket League; Bachelors Puthur champions
< !- START disable copy paste -->

Post a Comment