കാസര്‍കോട്: (my.kasargodvartha.com 29.01.2018) കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനുമായി ലയിച്ചു. ലയനസമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി.
സമ്മേളനത്തില്‍ വെച്ച് ജീവകാരുണ്യ -പൊതു പ്രവര്‍ത്തന രംഗത്തെ സേവനം പരിഗണിച്ച് ഡല്‍ഹിയില്‍ വെച്ച് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയില്‍ നിന്നും ഇന്തോ - അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ജൂബിലി പുരസ്‌കാരമായ ഗ്ലോബല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങിയ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി സി. ചേക്കുട്ടിയെ ആദരിച്ചു.
എ കെ ജി സി എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സി. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബി. അബ്ബാസ് തെക്കില്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ടി.കെ നസീര്‍, സെകട്ടറി മുഹമ്മദ് മാര്‍ക്ക്, ട്രഷറര്‍ ജാസിര്‍ ചെങ്കള, എം.സി. മുഹമ്മദലി, ഷരീഫ് ബോസ് എന്നിവര്‍ പ്രസംഗിച്ചു. എം. ശ്രീകണ്ഠന്‍ നായര്‍, എം.എ. നാസര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ. മൊയ്തീന്‍ കുട്ടി ഹാജി (മുഖ്യ രക്ഷാധികാരി), ബി. അബ്ബാസ് തെക്കില്‍ (രക്ഷാധികാരി), എം. ശ്രീകണ്ഠന്‍ നായര്‍ കാഞ്ഞങ്ങാട് (പ്രസിഡണ്ട്), എം.എ. നാസര്‍ ചെര്‍ക്കള (സെക്രട്ടറി), ജോയ് ജോസഫ് നീലേശ്വര്‍ (ട്രഷറര്‍), ഹനീഫ് പൈവളിഗെ (വര്‍ക്കിംഗ് പ്രസിഡണ്ട്), ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, അന്തുഞ്ഞി ഹാജി, സി. നാരായണന്‍ (വൈസ് പ്രസിഡണ്ടുമാര്‍), റസാഖ് ബെദിര, എം.എം നൗഷാദ് ചെങ്കള (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), വാസുദേവ ഹൊള്ള, അലി മുണ്ടപ്പളളം, മുഹമ്മദ് കുഞ്ഞി എയര്‍ലൈന്‍സ് (ജോ. സെക്രട്ടറിമാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Office bearers, Contractors Association office bearers.