Join Whatsapp Group. Join now!

സൗജന്യ പ്രമേഹ രോഗ നിര്‍ണയവും നേത്രപരിശോധന ക്യാമ്പും നടത്തി

ക്ലിനി കെയര്‍ ചട്ടഞ്ചാലും അഹല്യ ഐ ഫൗണ്ടേഷന്‍ ആശുപത്രി കാഞ്ഞങ്ങാടും സംയുക്തമായി സൗജന്യ പ്രമേഹ രോഗ നിര്‍ണയവും നേത്രപരിശോധന ക്യാമ്പും സംഘടിപ്പി Kerala, News, Clini Care Free Medical Camp Conducted
ചട്ടഞ്ചാല്‍: (my.kasargodvartha.com 14.01.2018) ക്ലിനി കെയര്‍ ചട്ടഞ്ചാലും അഹല്യ ഐ ഫൗണ്ടേഷന്‍ ആശുപത്രി കാഞ്ഞങ്ങാടും സംയുക്തമായി സൗജന്യ പ്രമേഹ രോഗ നിര്‍ണയവും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ക്യാമ്പ്. പ്രമേഹ രോഗ നിര്‍ണയ ക്യാമ്പിന് ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെയും നേത്രപരിശോധനാ ക്യാമ്പിന് ഡോ. രാകേഷും നേതൃത്വം നല്‍കി.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലിനി കെയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ എച്ച് അഹ് മദ് കുണിയ സ്വാഗതവും അഹല്യ ഐ ഫൗണ്ടേഷന്‍ കാഞ്ഞങ്ങാട് പി ആര്‍ ഒ പ്രഭാകരന്‍ വാഴുന്നോറോടി നന്ദിയും പറഞ്ഞു. നൂറുകണക്കിന് രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

< !- START disable copy paste -->

Post a Comment