കാസര്‍കോട്: (my.kasargodvartha.com 17.01.2018) ന്യൂനപക്ഷ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ത്രീ സമൂഹത്തില്‍ പൊതുബോധം സൃഷിച്ചെടുക്കുന്നതിലും വനിതാലീഗ് കാണിച്ച ശുഷ്‌കാന്തിയും പ്രവര്‍ത്തനവും മാതൃകാപരവും, മഹത്തരവുമാണെന്നും, ഇത് മുസ്ലിംലീഗിന് മുതല്‍കൂട്ടാണെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികള്‍ക്ക് വനിതാലീഗ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ആയിഷത്ത് താഹിറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി പി നസീമ ടീച്ചര്‍ സ്വാഗതം പറഞ്ഞു. വനിതാലീഗ് സംസ്ഥാന നേതാക്കളായ അഡ്വ. കെ പി മറിയുമ്മ, പി കുല്‍സു ടീച്ചര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എം സി ഖമറുദ്ധീന്‍, എ അബ്ദുര്‍ റഹ് മാന്‍, പി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എം എസ് മുഹമ്മദ് കുഞ്ഞി, എസ് എ എം ബഷീര്‍, അസീസ് മരിക്കെ, കെ മുഹമ്മദ്കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍, വി കെ ബാവ, പി എം മുനീര്‍ ഹാജി, മൂസബി ചെര്‍ക്കള എന്നിവര്‍ പ്രസംഗിച്ചു.
വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ടിനുള്ള ഉപഹാരം മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹിമാനും വൈസ് പ്രസിഡണ്ടിനുള്ള ഉപഹാരം സി ടി അഹമ്മദലിയും സമര്‍പ്പിച്ചു. വനിതാ ലീഗ് നേതാക്കളായ, ബീഫാത്തിമ്മ ഇബ്രാഹിം, ഷാഹിന സലീം, മുതാസ് സമീറ, ഷാസിയ ചെമ്മനാട്, ഹസീന താജുദ്ധീന്‍, നസീമ കൊടിയമ്മ, ആയിഷ സഹദുല്ലാഹ്, വി കെ പി ശാഹിദ, ഖദീജ ഹമീദ്, ആയിഷ എന്‍മകജെ, ഫാത്തിമ സുഹ്‌റ, വി പി ഫൗസിയ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എ എം കടവത്ത്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷഹന കല്ലടി, വനിതാ ലീഗ് പുലാമന്തോള്‍ പഞ്ചായത്ത് സെക്രട്ടറി മൈമൂന എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala, News, C T Ahamadali on women's league, IUML, Kasargod, Politics.