Kerala

Gulf

Chalanam

Obituary

Video News

അംഗനവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം: ബിഎംഎസ്

കാസര്‍കോട്: (my.kasargodvartha.com 16.01.2018) ഭാരതത്തിലെ 24 ലക്ഷത്തോളം വരുന്ന അംഗനവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന് അഖില ഭാരതീയ ഭാരതീയ അംഗനവാടി കര്‍മ്മചാരി മഹാസംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു. മാതൃശിശു സേവന മേഖലയില്‍ വലിയ സേവനമാണ് ഇവര്‍ ചെയ്ത് വരുന്നത്. ഭാവി ഭാരതത്തിന്റെ മാതൃകാ പൗരന്മാരെ സൃഷ്ടിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് അംഗനവാടി ജീവനക്കാര്‍ ചെയ്ത് വരുന്നത്.

ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ നിരവധി പോരായ്മകള്‍ നിറഞ്ഞതും ജീവിത സാഹചര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് അപര്യാപ്തവും ആയതിനാല്‍ അംഗനവാടി ജീവനക്കാര്‍ക്ക് മാതൃകാ വേതനവും മറ്റു സാമൂഹ്യ സുരക്ഷിതത്വ പദ്ധതികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഖില ഭാരതീയ അംഗനവാടി കര്‍മ്മചാരി മഹാസംഘ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഇഎസ്ഐ സെന്‍ട്രല്‍ ബോര്‍ഡംഗവുമായ വി.രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏറ്റവും ചുരുങ്ങിയ വേതനം പതിനെട്ടായിരം രൂപയാക്കുക, ഇഎസ്ഐ, പിഎഫ് അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കുക, തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, പ്രീ പ്രൈമറി വിദ്യഭ്യാസം അംഗന്‍വാടിയില്‍ കൂടി മാത്രം നടപ്പിലാക്കുക, പുതുതായി അംഗന്‍വാടി ജീവനക്കാരെ നിയമിക്കുമ്പോള്‍ സീനിയോറിറ്റി പരിഗണന നല്‍കുക, കാസര്‍കോട് ജില്ലയിലെ കന്നഡ ഭാഷ മേഖലയിലുള്ള അംഗനവാടികളില്‍ നല്‍കുന്ന സര്‍ക്കുലറും പുസ്തകങ്ങളും മലയാളത്തിന് പുറമെ കന്നഡയിലും പ്രിന്റ് ചെയ്യുക, ഒരു വര്‍ക്കര്‍ മാത്രമുള്ള മിനി അംഗനവാടികളെ ഹെല്‍പ്പര്‍മാരെ കൂടി നിയമിച്ച് ഉയര്‍ത്തി കൊണ്ടുവരിക എന്നീവ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മുന്നോട്ട് വെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറിയും അംഗന്‍വാടി വര്‍ക്കേഴസ് ആന്‍ഡ് ഹെല്‍പ്പേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.വി. ബാലകൃഷ്ണന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ. ശ്രീനിവാസന്‍, ജനറല്‍ സെക്രട്ടറി വി.ബി. സത്യനാഥന്‍, മേഖല പ്രസിഡണ്ട് അനില്‍ ബി. നായര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News,  BMS,  State,  General Secretary,  President,  Employee,  Central,  Print,  Kannada, BMS Demands Approve Anganvadi Employees as Govt. Employees.
< !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive