Join Whatsapp Group. Join now!

താഴ്ന്ന വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തണം: എസ് കെ എസ് എസ് എഫ്

ആലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മീറ്റിംഗ് റീഡിംഗ് ശരിയായ രീതിയില്‍ രേഖപ്പെടുത്താതെ Kerala, News, Kasargod, SKSSF, Bearers.
കാസര്‍കോട്: (my.kasargodvartha.com 27.12.2017) ആലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ താഴ്ന്ന വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തണമെന്ന് എസ് കെ എസ് എസ് എഫ് ആലൂര്‍ ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. മീറ്റിംഗ് റീഡിംഗ് ശരിയായ രീതിയില്‍ രേഖപ്പെടുത്താതെ റീഡിംഗിന് വരുന്നവര്‍ തോന്നിയപോലെ റീഡിംഗ് എഴുതി പോകുന്നത് അവസാനിപ്പിക്കണമെന്നും ആലൂര്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

യോഗം ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂരിന്റെ അധ്യക്ഷതയില്‍ ആലൂര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറിയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റെയിഞ്ച് സെക്രട്ടറിയുമായ എ.മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. ബി.കെ സിദ്ധിഖ്, ബോവിക്കാനം ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി സാദിഖ് അസ്ഹരി, ശാഖാ ജനറല്‍ സെക്രട്ടറി മഷൂദ് മീത്തല്‍ എന്നിവര്‍ പ്രസംഗിച്ചു. വിദേശത്ത് പോകുന്ന ശാഖാ മെമ്പര്‍ ബഷീര്‍ മീത്തലിന് യോഗത്തില്‍ യാത്രയയപ്പ് നല്‍കി.

Kerala, News, Kasargod, SKSSF, Bearers, SKSSF demands re-arrangement of electrical lines.

         ശിഹാബ് ആലൂര്‍                 മഷൂദ് മീത്തല്‍                സിദ്ധീഖ് ബി.കെ
            (പ്രസിഡണ്ട്)                  (ജനറല്‍ സെക്രട്ടറി)                     (ട്രഷറര്‍)
                                                                                                             
പുതിയ ഭാരവാഹികള്‍: ശിഹാബ് ആലൂര്‍ (പ്രസിഡണ്ട്), അസീസ് എംഎ (വൈസ് പ്രസിഡണ്ട് ) മഷൂദ് മീത്തല്‍ (ജനറല്‍ സെക്രട്ടറി), രിഫായി ഇ.എം (വര്‍ക്കിംഗ് സെക്രട്ടറി), സിദ്ധീഖ് ബി.കെ (ട്രഷറര്‍), ഇബാദ് (സെക്രട്ടറി) മന്‍സൂര്‍ ഫൈസി, അബ്ദുള്‍ ഖാദര്‍ കോളോട്ട് (വിഖായ സെക്രട്ടറി), ഷഹല്‍ എ.കെ (ട്രെന്റ്സെക്രട്ടറി), റഹിം തായത്ത് (സര്‍ഗലയം സെക്രട്ടറി),ഉസ്മാന്‍ അപ്പോളോ (സഹചാരി സെക്രട്ടറി).

ക്ലസ്റ്റര്‍ കൗണ്‍സിലര്‍ മെമ്പര്‍മാരായി അബ്ദുല്ല ആലൂര്‍, എ മുഹമ്മദ് കുഞ്ഞി, രിഫായി ഇ.എം എന്നിവരെ തെരെഞ്ഞെടുത്തു. ബോവിക്കാനം ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി സാദിഖ് അസ്ഹരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, SKSSF, Bearers, SKSSF demands re-arrangement of electrical lines.

Post a Comment