Join Whatsapp Group. Join now!

കെ എം അഹ് മദ് മാഷ്: കാസര്‍കോടിന്റെ സാംസ്‌കാരിക അംബാസിഡര്‍: ശിഹാബുദ്ദീന്‍

കെ എം അഹ് മദ് കാസര്‍കോടിന്റെ സാംസ്‌കാരിക അംബാസിഡറായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് പറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയുടെ Kerala, News, Shihabudheen on KM Ahmed
കാസര്‍കോട്: (my.kasargodvartha.com 16.12.2017) കെ എം അഹ് മദ് കാസര്‍കോടിന്റെ സാംസ്‌കാരിക അംബാസിഡറായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് പറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കെ എം അഹ് മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാര്‍ക്ക് കേരളത്തില്‍ ഇടം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമക്കാര്‍ക്ക് കിട്ടുന്ന പരിഗണന പോലും എഴുത്തുകാര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ കെ എം അഹ് മദിന്റെ സാന്നിധ്യം കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ എല്ലായ്പ്പോഴും ജ്വലിപ്പിച്ചിരുന്നു. വികാരങ്ങള്‍ തുളുമ്പിപ്പോവാതെ കാസര്‍കോടന്‍ മനസ്സിനെ സമചിത്തതയോടെ നിലനിര്‍ത്തുന്നതില്‍ അഹ് മദിന്റെ ഇടപെടലുകള്‍ ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്.

 Kerala, News, Shihabudheen on KM Ahmed.

മാനവികതയില്ലാത്ത മതങ്ങള്‍ കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടിയെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു. മതങ്ങളെ ഒന്നൊഴിവാക്കിത്തരുമോ എന്ന് ചെറുപ്പക്കാര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. തിന്മകളെ അനുകൂലിച്ച് അവയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം നമുക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. രാജസ്ഥാനിലെ നിഷ്ഠൂരമായ കൊല നടത്തിയ ശംഭുനാഥിന് വേണ്ടി പണം പിരിക്കാന്‍ കേരളത്തിലും ആളുകള്‍ ഉണ്ടായി എന്നത് എത്ര ആലോചിച്ചിട്ടും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട് റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. കെ വി മണികണ്ഠദാസ് അനുസ്മരണ പ്രഭാഷണം നടത്തി. നാരായണന്‍ പേരിയ, അഡ്വ. പി വി ജയരാജന്‍, എ അബ്ദുര്‍ റഹ് മാന്‍, കെ എം അബ്ദുര്‍ റഹ് മാന്‍, ടി എ ഷാഫി, വിനോയ് മാത്യു, വി വി പ്രഭാകരന്‍ സംസാരിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അഹ് മദ് നന്ദിയും പറഞ്ഞു.

അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി നടന്ന കവി സമ്മേളനത്തില്‍ പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതം പറഞ്ഞു. ബിജു കാഞ്ഞങ്ങാട്, രാധാകൃഷ്ണന്‍ പെരുമ്പള, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, രവീന്ദ്രന്‍ പാടി, പി ഇ എ റഹ് മാന്‍ പാണത്തൂര്‍ കവിത ചൊല്ലി. വിനോദ് കുമാര്‍ പെരുമ്പള നന്ദി പറഞ്ഞു.

Keywords: Kerala, News, Shihabudheen on KM Ahmed.

Post a Comment