Join Whatsapp Group. Join now!

സിപിഎം നടപ്പിലാക്കുന്നത് ബിജെപിയുടെ അതേനയം; പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരിന് പദ്ധതിയില്ല: എസ് ഡി പി ഐ

കേരളത്തില്‍ സിപിഎം നടപ്പിലാക്കുന്നത് ബിജെപിയുടെ അതേനയമാണെന്നും പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരിന് ഒരു പദ്ധതിKerala, News, SDPI Dharna conducted against LDF Govt
കാസര്‍കോട്: (my.kasargodvartha.com 20.12.2017) കേരളത്തില്‍ സിപിഎം നടപ്പിലാക്കുന്നത് ബിജെപിയുടെ അതേനയമാണെന്നും പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ കുറ്റപ്പെടുത്തി. ഉദ്യോഗ മേഖലയിലെ അധികാര പങ്കാളിത്തമാണ് സംവരണമെന്നും മുന്നോക്ക സംവരണത്തിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമാണ് കേരള സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മുന്നോക്ക ജാതി സംവരണം ഭരണഘടനാ വിരുദ്ധം, എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക' തുടങ്ങിയ മുദ്രവാക്യവുമായി എസ്.ഡി.പി.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് സര്‍ക്കാര്‍ വലതുപക്ഷത്തേക്കാണ് സഞ്ചരിക്കുന്നത്. മുന്നോക്കക്കാരെ സംരക്ഷിക്കാന്‍ കോടിയേരി ബി.ജെ.പിയെ ഭരണഘടന മാറ്റിയെഴുതാന്‍ വെല്ലുവിളിക്കുകയാണ്. സാമൂഹ്യനീതി വാക്കുകളിലല്ല വേണ്ടത്. മറിച്ച് പ്രായോഗിക വല്‍ക്കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധര്‍ണയില്‍ ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഡോ. സി.ടി. സുലൈമാന്‍, സെക്രട്ടറി ഖാദര്‍ അറഫ സംസാരിച്ചു.
ജില്ലാ ട്രഷറര്‍ ഇഖ്ബാല്‍ ഹൊസങ്കടി, വൈസ് പ്രസിഡണ്ട് അബ്ദുല്ല എരിയാല്‍, മജീദ് വോര്‍ക്കാടി, അന്‍സാര്‍ ഹൊസങ്കടി, സക്കരിയ ഉളിയത്തടുക്ക, അബ്ദുര്‍ റഹ് മാന്‍ കൂളിയങ്കാല്‍, ഷരീഫ് പടന്ന, ഷൗക്കത്ത് തൈക്കടപ്പുറം, എ.എച്ച്. മുനീര്‍, ഖമറുല്‍ ഹസീന സംബന്ധിച്ചു.

Watch Video




< !- START disable copy paste -->

Post a Comment